May 9, 2026

ഫോട്ടോ വീഡിയോഗ്രാഫി തൊഴിൽ രംഗത്തേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം: കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ

0
IMG-20190221-WA0035
By ന്യൂസ് വയനാട് ബ്യൂറോ
ഫോട്ടോ വീഡിയോഗ്രാഫി തൊഴിൽ രംഗത്തേക്കുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് കേരള ഫോട്ടോഗ്രാഫേഴ്സ് ആൻഡ് വീഡിയോഗ്രാഫേഴ്സ് യൂണിയൻ സി.ഐ.ടി.യു കൽപ്പറ്റ ഏരിയാകമ്മിറ്റി ആവശ്യപ്പെട്ടു.
        വിദ്യാഭ്യാസ ആവശ്യത്തിനും പുതിയ ഒരു തൊഴിൽ മേഘല വിദ്യാർത്ഥികൾക്ക്  പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടയും മാത്രമായ്    നൽകിയിട്ടുള്ള ക്യാമറ അനുബന്ധ ഉപകരണങ്ങൾ സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായ് അദ്ധ്യാപക-അനധ്യാപക ഇതര സർക്കാർ ജീവനക്കാർ സ്വന്തമായ താൽകാലികമായ സാമ്പത്തിക ലാഭം മാത്രം ലക്ഷ്യം വെച്ച് കൊണ്ടു ഈ രംഗത്തേക്കുള്ള കടന്നുകയറ്റം ഈ മേഘലകളിലെ മുഴുവൻ തൊഴിലാളികളെയുമാണ് ബാധിക്കുന്നത്. നിലവിൽ ആധുനിക ഉപകരണങ്ങളുടെ അനിയന്ത്രിതമായ കടന്നു വരവോടെ സ്റ്റുഡിയോകൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന സാഹചര്യമാണുള്ളത്.
 ഫോട്ടോ- വീഡിയോ രംഗത്തേക്കുള്ള കടന്നുകയറ്റത്തിനെതിരെ എല്ലാ വകുപ്പ് മേധാവികളും നിവേദനം കൊടുക്കുവാനും തൊഴിൽ നഷ്ടത്തിന് കാരണമാവുന്ന ഇടപെടലുകൾക്കെതിരെ ശക്തമായ സമരപരിപാടികൾ ഏറ്റെടുക്കാനും
 ഏരിയ കമ്മിറ്റി തീരുമാനിച്ചു. ഏരിയ പ്രസിഡണ്ട് രാകേഷ് കെ അധ്യക്ഷനായിരുന്ന യോഗം ജില്ലാ ട്രഷറർ സലീം കൽപ്പറ്റ ഉദ്ഘാടനം ചെയ്തു. . ദീപക് ജോഷി, അർഷാദ് കോളയാട് എന്നിവർ സംസാരിച്ചു. 
ഏരിയാ സെക്രട്ടറി റംഷീദ് ചുണ്ടയിൽ സ്വാഗതവും, മുർഷിദ് ലാമിയ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *