May 9, 2026

ധീരജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് സാന്ത്വനം പകര്‍ന്ന് കേരള സംരക്ഷണ യാത്ര ജാഥാംഗങ്ങളുടെ സന്ദര്‍ശനം

0
javaan-1
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പറ്റ:പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃതു വരിച്ച ധീരജവാന്‍ വസന്തകുമാറിന്റെ കുടുംബത്തിന് സ്വാന്തനം പകര്‍ന്ന് കേരള സംരക്ഷണ യാത്ര ജാഥാംഗങ്ങളുടെ സന്ദര്‍ശനം. ജാഥ ക്യാപ്റ്റന്‍ കാനം രാജേന്ദ്രന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ്  എല്‍ഡിഎഫ് നേതാക്കള്‍ തൃക്കെപ്പറ്റയിലെ വസന്തകുമാറിന്റെ തറവാട് വീട്ടിലെത്തിയത്. വസന്തകുമാറിന്റൈ ഭാര്യ ഷീന, അമ്മ ശാന്ത എന്നിവരെ ആശ്വാസിപ്പിച്ചശേഷം വസന്തകുമാറിന്റെ മൃതദേഹം സംസ്‌ക്കരിച്ചിടത്ത് റീത്ത് വെച്ച് ആദരാഞ്ജലിയര്‍പ്പിച്ചു. ജാഥാംഗങ്ങളായ എം വി ഗോവിന്ദന്‍, സി കെ നാണു എംഎല്‍എ, അഡ്വ. പി വസന്തം, സി കെ ദാമോദരന്‍, അഡ്വ. ബാബു കാര്‍ത്തികേയന്‍, സി ആര്‍ വത്സന്‍, ഷാജി കടമല, ഷേക് പി ഹാരിസ്, എ പി അബ്ദുള്‍ വാഹബ്, അഡ്വ. എ ജെ ജോസഫ്, നജീബ് പാലക്കണ്ടി എന്നിവരും സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകരയും സംഘത്തിലുണ്ടായിരുന്നു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *