April 29, 2024

അന്താരാഷ്ട്ര ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി കോണ്‍ഫറൻസ് 25 മുതൽ വയനാട്ടിൽ

0
Img 20190221 Wa0055
അന്താരാഷ്ട്ര ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി കോണ്‍ഫറൻസ് വയനാട്ടിൽ
കൽപ്പറ്റ: ടൂറിസം, ഹോസ്പിറ്റാലിറ്റി വിഷയങ്ങളിലെ അധ്യാപകരുടെ ദേശീയ സംഘടനയായ ഇന്ത്യൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി കോണ്‍ഗ്രസ് പ്രതിവർഷം നടത്തിവരുന്ന അന്താരാഷ്ട്ര കോണ്‍ഫറൻസ് ഇത്തവണ വയനാട്ടിൽ നടക്കും. 25, 26 തിയതികളിൽ വൈത്തിരി വില്ലേജ് റിസോർട്ടിൽവച്ച് ഇക്വിറ്റബിൾ ടൂറിസം ഡെവലപ്പ്മെന്‍റ് എന്ന വിഷയത്തിലാണ് അന്താരാഷ്ട്ര ടൂറിസം കോണ്‍ഫറൻസ്. ഓറിയന്‍റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്‍റും പുൽപ്പള്ളി പഴശി രാജ കോളജ് ടൂറിസം വിഭാഗവും സംയുക്തമായി സംഘടിപ്പിക്കുന്ന കോണ്‍ഫറൻസിൽ എട്ടോളം വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കോണ്‍ഫറൻസിൽ പങ്കെടുക്കും. 
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ.മുഹമ്മദ് ബഷീർ കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ട്രാവൽ മാനേജ്മെന്‍റ് ഡയറക്ടർ പ്രഫ. സന്ദീപ് കുൽശ്രേഷ്ടഅധ്യക്ഷത വഹിക്കും. ബത്തേരി രൂപതാ ബിഷപ്പ് ഡോ.ജാസഫ് മാർ തോമസ് അനുഗ്രഹ പ്രഭാഷണം നടത്തും. ദുബായിലെ എമിറേറ്റ്സ് ഹോസ്പിറ്റാലിറ്റി അക്കാദമിക് എക്സിക്യൂട്ടീവ് ഡീൻ പ്രഫ. സ്കോട്ട് റിച്ചാർഡ്സണ്‍, ഇറ്റലിയിലെ യുഇടി ഇറ്റാലിയഓർഗനൈസേഷൻ പ്രസിഡന്‍റ് മറീന അംബ്രോഷീച്ചിയോ, മലേഷ്യ ടെയ്ലേഴ്സ് യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് ഡീൻ ഡോ. ടാണി തോമസ് എന്നിവർക്കുപുറമേ വ്യത്യസ്ത വിഷയങ്ങളിൽ അൻപതോളം പ്രബന്ധങ്ങൾ കോണ്‍ഫറൻസിൽ അവതരിപ്പിക്കും. 
ഓറിയന്‍റൽ ഗ്രൂപ്പ് ഓഫ് എജുക്കേഷൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാനും വൈത്തിരി വില്ലേജ് മാനേജിംഗ് ഡയറക്ടറുമായ എൻ.കെ. മുഹമ്മദ്, ഹിമാചൽ പ്രദേശ് ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രഫ. എസ്.പി. ബൻസൽ, ഓറിയന്‍റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് പ്രിൻസിപ്പൽ ഡോ.കെ.സി. റോബിൻസ്, പഴശിരാജ കോളജ് ടൂറിസം വിഭാഗം മേധാവി ഡോ.എം.ആർ. ദിലീപ് എന്നിവർകോണ്‍ഫറൻസിൽ പ്രസംഗിക്കും. സുസ്ഥിരവികസനം നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന പാനൽ, പ്രഫ. ടി.മോഹൻ ബാബു നയിക്കും. നവീന ടൂറിസം സംരഭകരായ സുമേഷ് മംഗലശേരി, ഇന്ദീവര റിട്രീറ്റ്മാനേജിംഗ് ഡയറക്ടർ പ്രദീപ് നന്പ്യാർ, ടൂറിസം വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരും ടൂറിസം വകുപ്പിലെ ഉദ്യോഗസ്ഥരും കോണ്‍ഫറൻസിൽ പങ്കെടുക്കും. 
പ്രളയാനന്തര കേരളത്തിലെ ടൂറിസം, പുനരുദ്ധാരണത്തിനുള്ള മാർഗ്ഗരേഖകൾ എന്നിവ ചർച്ചചെയ്യും. ഇക്കോടൂറിസം, ഉത്തരവാദിത്വടൂറിസം, നിക്ഷ്പക്ഷമായ ടൂറിസം, ഗ്രാമീണ ടൂറിസം എന്നീ വിവിധ വിഷയങ്ങളെക്കുറിച്ചുംകോണ്‍ഫറൻസിൽ പ്രതിപാദിക്കും. കേരളത്തിൽ നിന്നും ഇതരസംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നുമായി നിരവധി അക്കാദമി അംഗങ്ങൾ, ഗവേഷകർ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾ, ടൂറിസം എഴുത്തുകാർ, സംരംഭകർ, ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുക്കും. ചർച്ചകളിൽ നിന്നും ഉരുത്തിരിയുന്ന നിർദേശങ്ങളും മാർഗരേഖകളും സംയോജിപ്പിച്ച് സുസ്ഥിര ടൂറിസം വികസനത്തിനുതകുന്ന റിപ്പോർട്ടുകൾ അധികാരികൾക്ക് സമർപ്പിക്കും. വാർത്താസമ്മേളനത്തിൽ ഓറിയന്‍റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് പ്രിൻസിപ്പൽ ഡോ.കെ.സി. റോബിൻസ്, ഓറിയന്‍റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്‍റ് ടൂറിസം വിഭാഗം മേധാവി അനൂപ് ഫിലിപ്പ്, പഴശിരാജ കോളജ് ടൂറിസം വിഭാഗം മേധാവി ഡോ.എം.ആർ. ദിലീപ്, പ്രഫ. ഷെൽജി മാത്യു എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *