July 14, 2026

ലഹരിമോചന കേന്ദ്രവും സഖി വണ്‍സ്‌റ്റോപ്പ് സെന്ററും ഉദ്ഘാടനം ചെയ്തു

0
By ന്യൂസ് വയനാട് ബ്യൂറോ
സംസ്ഥാന എക്‌സൈസ് വകുപ്പും ലഹരിവര്‍ജന മിഷന്‍ വിമുക്തിയും ആരോഗ്യവകുപ്പും സംയുക്തമായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ തുടങ്ങിയ ലഹരിമോചന കേന്ദ്രത്തിന്റെയും വനിതാ ശിശുവികസന വകുപ്പിന്റെ സഖി വണ്‍ സ്റ്റോപ്പ് സെന്ററിന്റെയും ഉദ്ഘാടനം ആരോഗ്യ-സാമൂഹ്യനീതി-വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിര്‍വഹിച്ചു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, അഡീഷണല്‍ എക്‌സൈസ് കമ്മീഷണര്‍ ഡി. രാജീവ്, ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി.ജെ.മാത്യു, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എ ദേവകി, സബ് ജഡ്ജ് കെ പി സുനിത, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മാത്യൂസ് ജോണ്‍, വനിതാ ശിശുവികസന ഓഫിസര്‍ കെ എച്ച് ലിജിന തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *