August 17, 2026

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ ‘ബെറ’ സംവിധാനം സജ്ജമായി

0
By ന്യൂസ് വയനാട് ബ്യൂറോ
സമഗ്ര കേള്‍വി പരിശോധനയ്ക്കായി ഇനി ചുരമിറങ്ങേണ്ട. കുട്ടികളിലും മുതിര്‍ന്നവരിലുമുള്ള കേള്‍വി പരിമിതിയും ഞരമ്പിന്റെ കാര്യക്ഷമതയും കൃത്യമായി മനസ്സിലാക്കുന്നതിനുള്ള അതിനൂതന സംവിധാനമായ ബെറ (ബ്രെയിന്‍സ്‌റ്റെം ഇവോക്ഡ് റെസ്‌പോണ്‍സ് ഓഡിയോമെട്രി) കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനസജ്ജമായി. 12 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച ബെറാ മെഷീന്‍ സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം ചെയ്തു. സി കെ ശശീന്ദ്രന്‍ എം.എല്‍.എ, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സനിതാ ജഗദീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. അശ്വതി മാധവ്, ദേശീയ ബധിര നിവാരണ പദ്ധതി ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. എ.വി സന്ദീപ് തുടങ്ങിയവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *