November 11, 2026

വഴിയോര കച്ചവട സംരക്ഷണ നിയമം പ്രാവർത്തികമാക്കണമെന്ന് വ്യാപാരി വ്യവസായി സമിതി.

0
IMG-20190222-WA0041
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: വഴിയോരക്കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിന് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ബില്ല് അവതരിപ്പിച്ചിരിക്കെ അതിന് വിരുദ്ധമായി വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുകയാണെന്ന് വ്യാപാരി വ്യവസായി സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയപാത സംരക്ഷണ വിഭാഗമാണ് നോട്ടീസ് പോലും നല്‍കാതെ നിര്‍ബന്ധപൂര്‍വം വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത്. 250 ഓളം വഴിയോരക്കച്ചവടക്കാരാണ് ജില്ലയിലുള്ളത്. കഴിഞ്ഞദിവസം നാലുചക്ര വാഹനത്തില്‍ കച്ചവടം ചെയ്തവരെ ഒഴിപ്പിക്കുന്നതിന് ശ്രമിച്ചെങ്കിലും എതിര്‍പ്പിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പിന്‍മാറുകയായിരുന്നു. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ നിയമം പാസാക്കി വഴിയോരക്കച്ചവടക്കാരെ സംരക്ഷിക്കണമെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് പി. പ്രസന്നകുമാര്‍, കല്‍പ്പറ്റ ഏരിയ സെക്രട്ടറി പി.ജെ. ജോസ്, ഏരിയ ട്രഷറര്‍ പി.വി. ഷൈലേന്ദ്രന്‍, കല്‍പ്പറ്റ ഏരിയ പ്രസിഡന്റ് പി.കെ. സിദ്ധിക് എന്നിവര്‍ ആവശ്യപ്പെട്ടു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *