August 15, 2026

ചര്‍ച്ച് ആക്ട് ദൈവവിശ്വാസത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഡശ്രമം: സിസിഎഫ്

0
By ന്യൂസ് വയനാട് ബ്യൂറോ
ചര്‍ച്ച് ആക്ട് ദൈവവിശ്വാസത്തെ ഇല്ലായ്മ ചെയ്യാനുള്ള ഗൂഡശ്രമം: സിസിഎഫ്
 
കല്‍പ്പറ്റ: നൂറ്റാണ്ടുകളുടെ ചരിത്രപാരമ്പ്യര്യമുള്ളതും ലോകം മുഴുവന്‍ വിശ്വാസികളുള്ളതുമായ ക്രൈസ്തവവിശ്വാസത്തെ ഇല്ലായ്മ ചെയ്യാന്‍ എല്ലാവഴികളുംനോക്കി പരാജയപ്പെട്ട നിരീശ്വരവാദരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അധികാരമുപയോഗിച്ച് വിശ്വാസത്തെ തകര്‍ക്കുന്നതിനുവേണ്ടി നടത്തുന്ന ഗൂഡാലോചനയാണു ചര്‍ച്ച് ആക്ട് എന്ന് ക്രിസ്ത്യന്‍ കള്‍ച്ചറല്‍ ഫോറം (സിസിഎഫ്) വയനാട് ജില്ലകമ്മിറ്റി ചൂണ്ടിക്കാട്ടി. ഇന്ത്യ എന്ന ജനാധിപത്യരാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിച്ച് രജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന  ക്രൈസ്തവസഭകളെ കേരളത്തില്‍ മാത്രം നിയമംനിര്‍മ്മിച്ച് വരുതിയിലാക്കാനുള്ള ശ്രമം അനുവദിക്കാനാവില്ല.  
എല്ലാ സാമ്പത്തികവര്‍ഷത്തിന്റേയും അവസാനം ചാര്‍ട്ടേട് അക്കൗണ്ട്മാര്‍ പരിശോധിച്ചാണ് ഓരോ ഇടവകയുടേയും കണക്കുകള്‍ ഇന്‍ കം ടാക്‌സ്ഡിപ്പാര്‍ട്ടുമെന്റിനും സര്‍ക്കാരിനും സമര്‍പ്പിക്കുന്നത്. ഇതാവട്ടെ ഇടവകകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും പങ്കെടുക്കാന്‍ അവകാശമുള്ള ഇടവകപൊതു യോഗങ്ങളില്‍ അവതരിപ്പിച്ച് അംഗീകാരം വാങ്ങിയതുമായിരിക്കും. ഇത്രയും സുതാര്യമായിട്ടാണ് ഓരോ ഇടവകയുടേയും വരവുചെലവുകണക്കുകള്‍ തയാറക്കുന്നത്. സര്‍ക്കാരിനും കോടതികള്‍ക്കും കാലാകാലങ്ങളിലുള്ള ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റിന്റെ ഉദ്യോഗസ്ഥന്‍മാര്‍ക്കും നിയമാനുസൃതം എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാന്‍ കഴിയുന്ന തരത്തില്‍ വരവുചെലവു കണക്കുകള്‍ കൃത്യമായും നിയമാനുസൃതമായും തയാറക്കുകയും സമര്‍പ്പിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന സഭയെ പുതിയൊരു നിയമര്‍മാണത്തിലൂടെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നവരുടെ ലക്ഷ്യം മനസിലാക്കാന്‍ സാമന്യബുദ്ധിയുള്ള ആര്‍ക്കും സാധിക്കും. ഇടവകകളുടെ ഭരണം പാര്‍ട്ടി ഓഫീസുകളില്‍ നിന്നും കൊടുക്കുന്ന ലിസ്റ്റനുസരിച്ച് സര്‍ക്കാര്‍ നിയമിക്കുന്ന നിരീശ്വരവദികളായ പാര്‍ട്ടിനോമിനികള്‍ക് ഏല്‍പ്പിച്ചുകൊടുക്കാനുള്ള ശ്രമത്തെ വിശ്വാസസമൂഹം ഒറ്റെക്കെട്ടായി എതിര്‍ക്കും. 
നിരീശ്വരവാദപ്രസ്ഥാനങ്ങളുടെ സര്‍വാധിപത്യത്തിനു തടസമായിരിക്കുന്ന ഈശ്വര വിശ്വാസികളുടെ സമൂഹങ്ങളെ ഇല്ലായ്മ ചെയ്യുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ് സഭാവിരുദ്ധരായ ചില കൃസ്ത്യന്‍ നാമധാരികളെ കൂട്ടുപിടിച്ചുകൊണ്ട് ഭരണകൂടം ഇത്തരമൊരു ശ്രമം നടത്തുന്നത്. പിടിയരിപിരിച്ചും നേര്‍ച്ചകാഴ്ചകളിലൂടെയും വിശ്വാസിസമൂഹം ആര്‍ജ്ജിച്ചെടുത്ത പള്ളികളും സ്ഥാപനങ്ങളും പിന്‍വാതിലൂടെ പിടിച്ചെടുക്കന്നതിനുള്ള ശ്രമങ്ങളെ തിരിച്ചറിയുന്നതിനും പ്രതിരോധിക്കുന്നതിനുമുള്ള കരുത്ത് കേരളത്തിലെ വിശ്വാസസമൂഹത്തിനുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. കേരളത്തിലെ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് അത് പലപ്രാവശ്യം ബോധ്യപ്പെട്ടിട്ടുള്ളതുമാണ്. 
കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലെ പ്രതികള്‍ക്ക് നിയമപരിരക്ഷ ഉറപ്പിക്കുന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അനധികൃതമായി കണക്കില്‍പെടാത്തതുമായ പണം ലഭിക്കുന്നതാണെന്ന ആരോപണം നിലനില്‍ക്കുന്നു. ഇങ്ങനെ ലഭിക്കുന്നതോ ചെലവഴിക്കുന്നതിനോ ഒരുകണക്കും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താത്തവര്‍ ഇപ്പോള്‍ മറ്റുള്ളവരെ ചൂണ്ടി ആരോപണമുന്നയിക്കുന്നത് വേശ്യയുടെ ചാരിത്രപ്രസംഗം മാത്രമായേ കാണാന്‍ കഴിയു. സ്വന്തം രീതികളിലാണ് മറ്റെല്ലാവരും പ്രവര്‍ത്തിക്കുന്നതെന്ന ഭരണപാര്‍ട്ടികളുടെ തെറ്റായ നിലാപാടുകളിലൂന്നിയുള്ള വിലയിരുത്തലുകള്‍ നടത്തുന്നത് അവസാനിപ്പിക്കണം. സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്ന ഇതര ജനാധിപത്യപാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും ഇതേ നിലപാടുതന്നെയാണോ ഉള്ളതെന്ന് അവര്‍ വ്യക്തമാക്കണം. ജനാധിപത്യത്തില്‍ ലഭിക്കുന്ന അധികാരങ്ങള്‍ ജനോപകരപ്രദമായ കാര്യങ്ങള്‍ക്കായി ചെലവഴിക്കേണ്ടതിനുപകരം വിശ്വാസികളെ പീഡിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രിയോട് യോഗം ആവശ്യപ്പെട്ടു. ജനവികാരം പരിഗണിക്കാതെയും മനസിലാക്കാതെയും സര്‍ക്കാര്‍ നിലപാടുകളുമായി മുന്നോട്ടു പോകാനാണു ശ്രമിക്കുന്നതെങ്കില്‍ സമാന ആശയക്കാരുമായി സഹകരിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരങ്ങളില്‍ പങ്കെടുക്കുമെന്ന് സിസിഎഫ് ജില്ലാകമ്മിറ്റി അറിയിച്ചു. ജില്ലാ ചെയര്‍മാന്‍ സാലു ഏബ്രാഹം മേച്ചേരില്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോസ് താഴത്തേല്‍, ട്രഷറര്‍ കെ.കെ. ജേക്കബ്, സെക്രട്ടറി ലോറന്‍സ് കല്ലോടി, ജേക്കബ് ജോസഫ്, ഷീജോ ചിറ്റിനാപള്ളി, ഷിബു മാവേലിക്കുന്നേല്‍, ജോസഫ് പ്ലാറ്റോ, റെയ്മണ്‍ താഴത്തേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *