August 14, 2026

ബത്തേരി ചുള്ളിയോട് പുലിയിറങ്ങിയതായി സംശയം: മാനിന്റെ ജഡം കണ്ടെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
ചുള്ളിയോട്  ഹോമിയോ ആശുപത്രിക്ക് സമീപമാണ് മാനിന്റെ ജഢം കണ്ടെത്തിയത്.പുലർച്ചെ ഈ ഭാഗത്ത് നിന്നും കരച്ചിൽ കേട്ടതായും പുലി പിടിച്ചാണ് മാൻ ചത്തതെന്നും പ്രദേശവാസികൾ പറയുന്നു. ഒരാഴ്ച മുൻപ് സമീപത്തെ അമ്പലകുന്ന് കോളനിയിലെ ഒരാടും ചത്തിരുന്നു. പ്രദേശത്ത് പുലി ശല്യം രൂക്ഷമാണന്നും ഇതിനു പരിഹാരം കാണണമെന്നുമാണ് ആവശ്യം.മാനിനെ ചത്ത നിലയിൽ കണ്ടെത്തിയ വിവരം   വനം   വകുപ്പധികൃതരെ  നാട്ടുകാർ  അറിയിച്ചിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *