നന്മ നിറഞ്ഞ മനസ്സുകളിൽ നിന്ന് നന്ദി നിറഞ്ഞ ഹൃദയത്തോടെ വിഷ്ണു ആ സ്നേഹവീടിന്റെ താക്കോൽ ഏറ്റു വാങ്ങി.
വിഷ്ണുവിന്റെ വീടിന്റെ താക്കോൽദാനം സി.കെ.ശശീന്ദ്രൻ എം.എൽ.എ.നിർവ്വഹിച്ചു.
കാക്കവയൽ: കഴിഞ്ഞ വർഷത്തെ മികച്ച പി.ടി.എ.യ്ക്കുള്ള സംസ്ഥാന അവാർഡ് ജേതാക്കളായ കാക്കവയൽ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ പി.ടി.എ. അദ്ധ്യാപകരുടെയും നാട്ടുകാരുടെയും സഹകരണത്തോടെ സ്ക്കൂളിലെ വിദ്യാർത്ഥി വിഷ്ണുവിന് നിർമ്മിച്ച് നൽകിയ സ്നേഹ വീടിന്റെ താക്കോൽ നന്ദി നിറഞ്ഞ ഹൃദയത്തോടെ വിഷ്ണു ഏറ്റു വാങ്ങി.
പി റ്റി എ പ്രസിഡണ്ട് മഹേഷ് ബാബു നൽകിയ 5 സെന്റ് സ്ഥലത്ത് 7 ലക്ഷം രൂപ മുടക്കി നിർമ്മിച്ചു നൽകിയ സ്നേഹ വീടിന്റെ താക്കോൽദാനം കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ. എ. .സി.കെ.ശശീന്ദ്രൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ മിനി അദ്ധ്യക്ഷയായ ചടങ്ങിന് നിർമ്മാണ കമ്മറ്റി കൺവീനർ .എം.സി.ബാലകൃഷ്ണൻ സ്വാഗതമാശംസിച്ചു .മുട്ടിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ ,അദ്ധ്യാപകർ, വിദ്യാർത്ഥികൾ,.പി.റ്റി.എ.ഭാരവാഹികൾ, തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിന് നിർമ്മാണ കമ്മിറ്റി ചെയർപേഴ്സൺ പ്രസന്ന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.വയനാട് ജില്ലയിലെ ഏറ്റവും നല്ല പി.ടി.എ. ക്കുള്ള അവാർഡും സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എ. ക്കുള്ള അവാർഡും കാക്കവയൽ ജി.എച്ച്. എസ്. എസിനായിരുന്നു.







Leave a Reply