നെഹ്റു യുവ കേന്ദ്രയിൽ ജില്ലാ റിസോഴ്സ് ടീം രൂപീകരിക്കുന്നു.
കൽപ്പറ്റ: കൗമാരക്കാർ യുവജനങ്ങൾ മുതലായവരുടെ സമഗ്ര ആരോഗ്യവും വികസനവും ഉറപ്പ് വരുത്തുന്നതിനായി നടപ്പിലാക്കുന്ന പരിപാടികളിൽ യുവജനങ്ങൾക്ക് പരിശീലനം നൽകുന്നതിന് നെഹ്റു യുവ കേന്ദ്ര ജില്ലാ റിസോഴ്സ് ടീം രൂപികരിക്കുമെന്ന് UNV ജില്ലാ യൂത്ത് കോർഡിനേറ്റർ അറിയിച്ചു, വ്യക്തിത്വ വികസനം, കമ്മ്യുണിറ്റി ലീഡർഷിപ്പ്, ലൈഫ് സ്കിൽ എഡ്യുക്കേഷൻ കരിയർ ഗൈഡൻസ്, പ്രജനനാരോഗ്യം, മുതലായ വിഷയങ്ങൾ യുവജനങ്ങളിൽ എത്തിക്കുന്നതിനും യൂത്ത് ക്ലബ് ശക്തിപ്പെടുത്തുന്നതിനുമാണ് റിസോഴ്സ് ടീം രൂപപ്പെടുത്തുന്നത്,,,, സന്നദ്ധ സംഘടനകളിൽ നിന്നും തിരഞ്ഞെടുക്കുന്ന 20 യുവതികൾക്കും 20 യുവാക്കൾക്കുമാണ് മുന്ന് ദിവസത്തേ റസിഡൻഷ്യൽ പരിശീലനം. താമസം,ഭക്ഷണം, ട്രയിനിംഗ് കിറ്റ് എന്നിവ സൗജന്യമായി നെഹ്റു യുവ കേന്ദ്ര നൽകും, താൽപര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന മെയിൽ ഐഡിയിലേക്ക് അപേക്ഷയും ബയോഡേറ്റായും ഫെബ്രുവരി 28ന് മുൻപ് അയക്കുക mail.eyeindia@gmail.com
Phone- 9496330297





Leave a Reply