ബാണാസുരമലയിലെ കാട്ടുതീ അപകടകരമായി വ്യാപിക്കുന്നു: പരിസ്ഥിതിക്ക് വൻ ആഘാതം .
കൽപ്പറ്റ:
ബാണാസുരമലയിൽ വെളളിയാഴ്ച തുടങ്ങിയ കാട്ടുതീ അപകടകരമായി ഇന്നും വ്യാപിക്കുന്നു. പരിസ്ഥിതിക്ക് വൻ ആഘാതമേൽപ്പിച്ച് കാട്ടുതീ ആയിരകണക്കിന് ഹെക്ടർ സ്ഥലങ്ങളിലെ പുൽ മേടുകളും കാടുകളും നാമാവശേഷമാക്കി.
ബാണാസുര മലയിലെ കാട്ടുതീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ കഴിയാത്തതാണ് പ്രധാന ഭീഷണിയും വെല്ലുവിളിയും .മൂന്ന് ദിവസമായി തുടരുന്ന തീ നിയന്ത്രണാതീതമാണെന്ന് നാട്ടുകാർ പറയുന്നു. .തീ വിഴുങ്ങിയ ബാണാസുരമല പഴയ സ്ഥിതിയിലായാൽ പതിറ്റാണ്ടുകൾ എടുക്കും. . ബാണാസുര മലയിലെ വാളാരംകുന്ന് മേഖലയില്‍ ഉണ്ടായ കാട്ടുതീ കാപ്പികളം കുറ്റിയാംവയലിലേക്ക് പടര്‍ന്നാണ് ഹെക്ടര്‍കണക്കിന് വനം കത്തിനശിച്ചത്. . തീ അണക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് വനം വകുപ്പ് .കല്‍പ്പറ്റയില്‍ നിന്നും ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി. തീ ആളിക്കത്തുന്നതിനാല്‍ അവിടേക്ക് അടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് .ഞായറാഴ്ച്ച പകലും തിങ്കളാഴ്ച പുലർച്ചെയും ബാണാസുര മലയില്‍ കാട്ടുതീ പടരുകയാണ്.ബാണാസുര സാഗർ അണക്കെട്ടിലേക്ക് വെള്ളമൊഴുകുന്ന നീർച്ചാലുകളെ സംരക്ഷിച്ചിരുന്ന വനമാണ് അഗ്നിക്കിരയായത്. ഇത് ഡാമിലേക്കുള്ള നീരൊഴുക്കിനെ സാരമായി ബാധിക്കുകയും വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജലക്ഷാമത്തിന് ഇത് ഇടയാക്കുകയും ചെയ്യും .ദിവസങ്ങളായി ഉയരുന്ന പുക അന്തരീക്ഷത്തെയും മലിനമാക്കിയിട്ടുണ്ട്.മലയുടെ മറു ഭാഗം കോഴിക്കോട് ജില്ലയുടെ പൂഴിത്തോട് പ്രദേശമാണ്. ബാണാസുരയിലെ കാട്ടുതീ അവിടെയും ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വയനാട്
ജില്ലയുടെ പല ഭാഗത്തും ഒരേ സമയം തീ പടരുന്നതിനാൽ വനംവകുപ്പുദ്യോഗസ്ഥർക്കും അഗ്നി ശമന സേനാംഗങ്ങൾക്കും വിശ്രമമില്ലാത്ത നാളുകളാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് പുലി, കടുവ, കാട്ടുപോത്ത്, ആന തുടങ്ങിയ വന്യ മൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ കാട്ടുതീ മനുഷ്യ നിർമ്മിതമണോ എന്ന കാര്യത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.





Leave a Reply