November 11, 2026

രണ്ട് മത്സ്യങ്ങൾ: പരിസ്ഥിതി സ്നേഹം ഓർമ്മപ്പെടുത്തി പുസ്തക ചർച്ച

0
IMG-20190224-WA0035
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: 
വർത്തമാനകാലത്ത് മനുഷ്യനിർമ്മിതമായ പാരിസ്ഥിതിക പ്രശ്നങ്ങൾ ജീവജാലങ്ങളുടെ കാഴ്ചപ്പാടിലൂടെ അവതരിക്കപ്പെട്ട ശ്രദ്ധേയമായ കഥയാണ് അംബികാസുതൻ മാങ്ങാടിന്റെ രണ്ടു മത്സ്യങ്ങൾ എന്ന രചനയെന്ന് പ്രമുഖ പരിസ്ഥിതി വിദ്യാഭ്യാസ പ്രവർത്തകനായ സുധീഷ്കരിങ്ങാരി അഭിപ്രായപ്പെട്ടു.. മനുഷ്യന്റെ അമിതമായ പ്രകൃതി ചൂഷണം നിമിത്തം ജീവന്റെ നിലനിൽപ്പ് തന്നെ അസാദ്ധ്യമായി തീരുന്നതിനെക്കുറിച്ചുള്ള വ്യാകുലത ഈ കഥ പങ്കു വെക്കുന്നുണ്ട്. മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയത്തിൽ. പുസ്തക ചർച്ച അവതരിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗ്രന്ഥാലയം സെക്രട്ടറി വി.കെ.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.
അനിൽ കുറ്റിച്ചിറ, 
എം.ഗംഗാധരൻ ,സാദിർ തലപ്പുഴ, ഡോ.കെ.രമേശൻ, നീതുവിൻസെന്റ്, സഫ്വാന, അശ്വതി, തുടങ്ങിയവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *