May 3, 2024

ഉദയ ഫുട്ബോൾ: ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചാൻസിലേഴ്സ് വെളളമുണ്ടക്ക് ജയം.

0
Img 20190224 Wa0054
മാനന്തവാടി: 
വള്ളിയൂർക്കാവ് മൈതാനിയിൽ നടക്കുന്ന ഉദയ ഫുട്ബോൾ ടൂർണ്ണമെൻറിൽ  ചാൻസിലേഴ്സ് വെള്ളമുണ്ട ഒന്നിനെതിരെ  രണ്ട് ഗോളുകൾക്ക് വിജയിച്ചു. ചാൻസിലേഴ്സിന്    വേണ്ടി 11-ാം നമ്പർ താരം  ഡാനിഷ് എന്ന ജിത്തുവാണ്  രണ്ട് ഗോളുകളും  നേടിയത്. എതിർ ടീമായ  മാനന്തവാടി മർച്ചന്റ്സ് അസോസിേയേഷൻ പെനാൽറ്റിയിൽ ഒരു ഗോൾ നേടി. മർച്ചന്റ്സ് അസോസിയേഷന് വേണ്ടി കളിക്കളത്തിലിറങ്ങിയ നോവ അരപ്പറ്റയുടെ  പതിനൊന്നാം നമ്പർ താരം വിഷ്ണുവാണ് പെനാൽറ്റി ഗോൾ നേടിയത്. ഇന്നത്തെ കളിയിൽ ആദ്യ ഗോൾ നേടുന്ന കളിക്കാരനുള്ള സമ്മാനം ചാൻസിയേഴ്സ് വെള്ളമുണ്ടയുടെ  ഡാനിഷിന് കമ്മന മോഹനൻ സമ്മാനിച്ചു.  
 
നാളെ രണ്ടാം ക്വാർട്ടർ ഫൈനലിൽ  നയന കമ്മോം
എഫ്. സി. ചൂട്ടാസിനെ നേരിടും.  ഫുട്ബോൾ ടൂർണ്ണമെന്റിനോടനുബന്ധിച്ചുള്ള സമൂഹ വിവാഹം മാർച്ച് രണ്ടിന് മാനന്തവാടിയിൽ നടക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *