September 25, 2026

വീടുവീടാന്തരം കോൺഗ്രസ്: യൂത്ത് കോൺഗ്രസ് മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു

0
IMG-20190224-WA0057
By ന്യൂസ് വയനാട് ബ്യൂറോ
.   പുൽപ്പള്ളി:  വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട്  പുൽപ്പള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  മണ്ഡലം കൺവെൻഷൻ സംഘടിപ്പിച്ചു. മണ്ഡലത്തിലെ മുഴുവൻ വീടുകളിലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരിട്ട് ചെന്ന് വീടുവീടാന്തരം കോൺഗ്രസ് എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുള്ള ഡോർ ടു ഡോർ ക്യാമ്പയിൻ  വിജയിപ്പിക്കാനും തീരുമാനിച്ചു… യൂത്ത് കോൺഗ്രസ് സുൽത്താൻബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് സംഷാദ് മരക്കാർ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. പുൽപ്പള്ളി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സിജു പൗലോസ് തോട്ടത്തിൽ അധ്യക്ഷതവഹിച്ചു. സനു രാജപ്പൻ, ലിജോ ജോർജ് ,ഷിബു കൃഷ്ണ., ബിജോയ് ജോസ്, ശരത്ത്  തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *