വയനാട് സ്വദേശി അച്യുതന്‍ ശ്രീകുമാറിനു ക്ലയന്റ് ചോയ്‌സ് പുരസ്‌കാരം
കല്‍പ്പറ്റ: ലോകവ്യാപകമായി കക്ഷികള്‍ക്കു മികച്ച സേവനം ലഭ്യമാക്കുന്ന നിയമോപദേശക സ്ഥാപനങ്ങള്‍ക്കും അഭിഭാഷകര്‍ക്കും ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലയന്റ് ചോയ്‌സ് നല്‍കുന്ന
പുരസ്‌കാരം വയനാട് സ്വദേശിയും ഉത്തര്‍പ്രദേശ് നോയ്ഡയിലെ ആനന്ദ് ആന്‍ഡ് ആനന്ദ് പാര്‍ട്ണറുമായ അച്യുതന്‍ ശ്രീകുമാറിനു ലഭിച്ചു. പാരമ്പര്യ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളുടെ നടത്തിപ്പിലെ മികവാണ് അച്യുതന്‍ ശ്രീകുമാറിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. പൊഴുതന എടത്തില്‍ ശ്രീകുമാര്‍-ഉഷ ദമ്പതികളുടെ മകനാണ്.





Leave a Reply