November 11, 2026

സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാലുകാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ മൂന്നാമതൊരാള്‍ കൂടി അറസ്റ്റില്‍

0
SIJU-PAULOSE-PULPALLY-PEEDANAM
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍
പുല്‍പ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പതിനാലുകാരിയെ സംഘം ചേര്‍ന്ന് പീഡിപ്പിച്ച കേസില്‍ മൂന്നാമതൊരാള്‍ കൂടി അറസ്റ്റില്‍. പുല്‍പ്പള്ളി പാക്കം പുത്തന്‍ പുരക്കല്‍ സിജു പൗലോസ് (36)നെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ ഭൂദാനം പള്ളിക്കര വീട്ടില്‍ പി.എം. സുരേഷ് (38), ഭൂദാനം കോളനിയിലെ പൂച്ച സുര എന്ന പാലക്കല്‍ സുരേഷ് (42) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് കേസെടുത്തിരിക്കുന്നത്. ഈ മാസം എട്ടിന് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ക്കെതിരെ മാത്രമായിരുന്നു മൊഴിയെങ്കിലും പിന്നീട് കുട്ടിയെ വിശദമായ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് മൂവര്‍ സംഘം പീഡിപ്പിച്ചതായി തെളിഞ്ഞത്. മാനന്തവാടി നഗരസഭ പരിധിയിലെ ഒരു സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ഥിനിയെ ഒന്നാം പ്രതി സുരേഷ് 2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍ പല തവണ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഇതിനെ തുടര്‍ന്ന് സുരേഷിനെ ഒമ്പതിന് അറസ്റ്റ് ചെയ്യുകയും കോടതി പ്രതിയെ റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥിനിയെ വിശദമായ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോള്‍ മറ്റ് രണ്ട് പേരും കൂടി തന്നെ പീഡിപ്പിച്ചതായി മൊഴി നല്‍കുകയായിരുന്നു. ചില ദിവസങ്ങളില്‍ ഒന്നാം പ്രതി സുരേഷ് രണ്ടാം പ്രതിയായ സുരേഷിനേയും പാക്കം സ്വദേശിയായ യുവാവിനേയും കൂട്ടി സംഘം ചേര്‍ന്ന് പീഡിപ്പിച്ചതായും കുട്ടി പരാതിപ്പെടുന്നു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *