May 2, 2024

ഫയര്‍ ആന്റ് സേഫ്റ്റി ബോധവത്കരണം സംഘടിപ്പിച്ചു.

0
   പൊതുജനങ്ങള്‍ക്ക് ഫയര്‍ ആന്റ് സേഫ്റ്റിയില്‍ ബോധവത്കരണവുമായി ഫയര്‍ ഫോഴ്‌സ് . സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷങ്ങളുടെ ഭാഗമായി എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രധാന പന്തലിന് പുറത്ത് പ്രത്യേകം സ്റ്റാള്‍ സജ്ജീകരിച്ചാണ് പരിപാടി നടത്തിയത്. വിവിധ തരം അപകടങ്ങളില്‍ നിന്ന് എങ്ങനെ രക്ഷപെടാമെന്ന് ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിച്ചു. ഫയര്‍ ഫോഴ്‌സ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍  പ്രവര്‍ത്തിപ്പിക്കുന്നതെങ്ങനെ,  അഗ്നിബാധയുണ്ടായാല്‍ എങ്ങനെ ആളുകളെ രക്ഷപ്പെടുത്താം തുടങ്ങിയവ പരിശീലിപ്പിച്ചു. തീപ്പിടിത്തമുണ്ടായാല്‍ ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങള്‍ സന്ദര്‍ശകരെ പരിചയപ്പെടുത്തി. വാട്ടര്‍മിസ്റ്റ്, കാര്‍ബണ്‍ഡയോക്‌സൈഡ് എക്റ്റിങ്ഗ്യുഷന്‍, ഡൈ കെമിക്കല്‍ പൗഡര്‍, ബ്രീത്തിങ് അപ്പാരന്റ്‌സ്, സ്‌കൂബ, ന്യൂമാറ്റിക് ബാഗ്, സീറോ ടോര്‍ക്, റിവോള്‍വിങ് ഹെഡ്, അലൂമിനിയം സ്യൂട്ട്, കെമിക്കല്‍ സ്യൂട്ട് തുടങ്ങിയവയും പ്രദര്‍ശിപ്പിച്ചു. ജില്ലാ ഫയര്‍ ഓഫീസര്‍ വിശി വിശ്വനാഥ് നേതൃത്വം നല്‍കി. സ്‌റ്റേഷന്‍ ഓഫീസര്‍ കെ എം ജോമി, അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍മാരായ പി സി ജെയിംസ്, ടി പി രാമചന്ദ്രന്‍, ലീഡിങ് ഫയര്‍മാന്‍ ജി സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.  

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *