May 9, 2026

മതനിരപേക്ഷ ഇന്ത്യക്കായി വയനാട്ടില്‍ യുവജനസാഗരം സൃഷ്ടിച്ച് ഡി.വൈ.എഫ്‌.ഐ

0
IMG-20190226-WA0011
By ന്യൂസ് വയനാട് ബ്യൂറോ
മതനിരപേക്ഷ ഇന്ത്യക്കായി വയനാട്ടില്‍ യുവജനസാഗരം സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ
മീനങ്ങാടി മുതല്‍ കല്‍പ്പറ്റ വരെ ദേശീയപാതയില്‍ തൂവെള്ള സാഗരമായി ഒഴുകിയെത്തിയ സെക്കുലര്‍ മാര്‍ച്ച് പുരോഗമന പ്രസ്ഥാനത്തിന്റെ കരുത്ത് തെളിയിച്ചാണ് അവസാനിച്ചത്. മതനിരപേക്ഷത തകര്‍ത്ത് രാജ്യത്തെ വര്‍ഗ്ഗീയ ശക്തികള്‍ കീഴടക്കാനൊരുങ്ങുമ്പോള്‍ പ്രതിരോധമതിലായി മാറി സമരോത്സുക യൗവനം.
പതിമൂന്ന് കിലോമീറ്റര്‍ നടന്നെത്തിയ സെക്കുലര്‍ മാര്‍ച്ചില്‍ പങ്കെടുത്തത് അയ്യായിരത്തോളം പേരാണ്. ഡിവൈഎഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാർച്ചിന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എസ്‌ സതീഷ് ഫ്ലാഗ് ഓഫ് ചെയ്തു.
ജില്ലയുടെ സമരചരിത്രത്തില്‍ പുതിയ അദ്ധ്യായമാറി സെക്കുലര്‍ മാര്‍ച്ച്. ‘മതനിരപേക്ഷ ഇന്ത്യക്കായ് സമരോത്സുക യൗവനം’ എന്ന മുദ്രാവാക്യമുയര്‍ത്തി വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെ സമരയൗവനം കാവലാളായിരിക്കുമെന്ന് മാര്‍ച്ച് പ്രഖ്യാപിച്ചു.   കൽപ്പറ്റയിൽ എത്തിയ മാർച്ചിന്റെ സമാപന യോഗം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *