May 21, 2024

വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് നിർമ്മിച്ചു നൽകിയ വീടിന്റെ ഗൃഹ പ്രവേശനം മാർച്ച് രണ്ടിന്.

0
Img 20190226 Wa0028
മാനന്തവാടി: 
പ്രളയത്തിൽ വീട് നഷ്ട്ടപെട്ടവർക്കു സഹകരണ വകുപ്പ് മുഖേന കെയർ ഹോം പദ്ധതി പ്രകാരം വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് വെള്ളമുണ്ട പഞ്ചായത്തിലെ രണ്ടാം വാർഡിൽമംഗലശ്ശേരി ജാറിയതിന്
 നിർമിച്ചു നൽകുന്ന വീടിന്റെ  പണി 
പൂർത്തിയായി  
അഞ്ച്ലക്ഷം രൂപ ചെലവിൽ എല്ലാ വിധ സൗകര്യങ്ങളോട് കൂടിയാണ് വീട് നിർമിച്ചത്  കേവലം 50ദിവസങ്ങൾ കൊണ്ടാണ് വീടിന്റെ  പ്രവർത്തി പൂർത്തീകരിച്ചത് .മൂന്ന്ബെഡ്‌റൂം. ഹാൾ  കിച്ചൻ  ടോയ്ലറ്റ് എന്നിവ ഉൾകൊള്ളുന്ന വീട്ടിൽ  ടൈൽസ് വിരിച്ചു ആധുനിക സൗകര്യങ്ങൾ  ഒരുക്കിയിട്ടുണ്ട്  ബാങ്കിന്റെ നേത്രത്തിൽ  വീട്ടുകാരുടെ സഹകരണത്തോടെയാണ് വേഗത്തിൽ പണി  പൂർത്തിയാക്കാൻ കഴിഞ്ഞത്. പ്രസ്തുത വീടിന്റെ താക്കോൽദാനം.
ഇന്ന് (ചൊവ്വ) കൽപ്പറ്റ  ജില്ലാ ബാങ്ക് ഹാളിൽ  വെച്ച് വീഡിയോ കോൺഫ്രൻസിലൂടെ  :മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിക്കും ജില്ലയിലെ എം എൽ  എ  മാർ  സാമൂഹിക  സാംസ്കാരിക  നേതാക്കൾ  പങ്കെടുക്കും .
 ജാറിയത്തിന്റെ ഗ്രഹപ്രവേശന കർമം  മാർച്ച്‌ 2നു  നടക്കും. പ്രളയം ദുരിതാശ്വാസ ഫണ്ടിൽ നിന്നും 1ലക്ഷം  രൂപയും  സഹകരണ  വകുപ്പിൽനിന്ന് 4ലക്ഷം  രൂപയും ചിലവഴിച്ചാണ് 
വീടിന്റെനിർമ്മാണം പൂർത്തീകരിച്ചത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *