August 14, 2026

യൂത്ത് കോൺഗ്രസിൻ്റെ കൃപേഷ്-ശരത് ലാൽ കുടുംബസഹായ ഫണ്ട് ശേഖരണം ആരംഭിച്ചു.

0
facebook_1551240589791
By ന്യൂസ് വയനാട് ബ്യൂറോ
കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട കൃപേഷ്, ശരത് ലാൽ എന്നിവരുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഫണ്ട് ശേഖരണത്തിന് മാനന്തവാടി നിയോജകമണ്ഡലത്തിൽ തുടക്കമായി. ഫാർമേഴ്സ് സഹകരണബാങ്ക് ഡയറക്ടർ പി. ഷംസുദ്ദീൻ ആദ്യ സംഭാവന നൽകി ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തു. കൃപേഷ്-ശരത് ലാൽ കുടുംബസഹായ ഫണ്ട് ശേഖരണത്തിന് ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്ന് മാനന്തവാടി നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അസീസ് വാളാട് പറഞ്ഞു. മാർച്ച് ഒന്നാം തീയതി കോഴിക്കോട് വച്ച് യൂത്ത് കോൺഗ്രസ് ധീര സ്മൃതിയാത്രയിൽ സംസ്ഥാന കമ്മിറ്റിക്ക് ഫണ്ട് കൈമാറും.
നിയോജകമണ്ഡലം പ്രസിഡൻ്റ് അസീസ് വാളാട്, എ.എം.നിശാന്ത്, ദീപു ഒ.എം, സുശോഭ്, ജയേഷ് മാനന്തവാടി, എൽബിൻ, ഷംസീർ അരണപ്പാറ എന്നിവർ ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *