October 17, 2026

പാലിയേറ്റീവ് രോഗികളെ ചിത്രം വരച്ച് സഹായിച്ച് ഷൈന്‍ സെബാസ്റ്റ്യന്‍.

0
IMG-20190227-WA0049
By ന്യൂസ് വയനാട് ബ്യൂറോ
കാവുംമന്ദം: മനക്കരുത്ത് കൊണ്ട് വൈകല്യങ്ങളെ തോല്‍പ്പിച്ച് നിറങ്ങളുടെ വിസ്മയ ലോകം തീര്‍ക്കുന്ന ഷൈന്‍ സെബാസ്റ്റ്യന്‍, തന്‍റെ ചിത്രം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് തുക കണ്ടെത്തുന്നതിനായി നല്‍കി മാതൃകയായി. തരിയോട് സെക്കണ്ടറി പെയിന്‍ & പാലിയേറ്റീവ് വളണ്ടിയര്‍ സപ്പോര്‍ട്ടിംഗ് ഗ്രൂപ്പിന് വേണ്ടി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഉഷ തമ്പി, ഷൈനില്‍ നിന്നും ചിത്രം ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷീജ ആന്‍റണി, പാലിയേറ്റീവ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, മെഡിക്കല്‍ ഓഫീസര്‍ ഡോ വിജേഷ്, ആന്‍സി ആന്‍റണി, സബ് ഇന്‍സ്പെക്ടര്‍ രാജന്‍, എം ശിവാനന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നിരവധി ശാരീരിക പ്രശ്നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്ന
കാവുംമന്ദം തൊട്ടിയില്‍ ഷൈന്‍ സെബാസ്റ്റ്യന്‍ എന്ന ഈ മിടുക്കന് ചിത്രം വരയാണ് ഇഷ്ട വിനോദം. തനിക്ക് താങ്ങും തണലുമായിരുന്ന തന്‍റെ പിതാവിന്‍റെ അകാലത്തിലുള്ള വിയോഗത്തെ ഉള്‍ക്കൊള്ളാന്‍ ഇപ്പോഴും ഷൈനിന് സാധിച്ചിട്ടില്ല. ഷൈന്‍ പാലിയേറ്റീവ് ഗ്രൂപ്പിന് സമ്മാനിച്ച ചിത്രം പന്തീരായിരം രൂപക്ക് ലേലത്തില്‍ പോയത് സംഘാടകര്‍ക്കൊപ്പം ഷൈനിനും വലിയ സന്തോഷമേകി. താന്‍ വരച്ച ഒരുപാട് നല്ല ചിത്രങ്ങള്‍ കലാ പ്രേമികള്‍ക്കൊപ്പം സുമനസുകളും വാങ്ങുമെന്നുള്ള വലിയ പ്രതീക്ഷയിലാണ് ഷൈന്‍ സെബാസ്റ്റ്യന്‍ (ഫോണ്‍ 9207605663)
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *