May 1, 2024

അഭ്യസ്ത വിദ്യരുടെ സംഗമവും സംവരണ സംരക്ഷണ സെമിനാറും നടത്തി.

0
Img 20190227 Wa0001
അഭ്യസ്ത വിദ്യരുടെ സംഗമവും സംവരണ സംരക്ഷണ സെമിനാറും നടത്തി.
കൽപ്പറ്റ: ആൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ്. സി. എസ്. ടി. ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ  എം.ജി. റ്റി. ഓഡിറ്റോറിയത്തിൽ അഭ്യസ്ത വിദ്യരുടെ സംഗമവും സംവരണ സംരക്ഷണ സെമിനാറും സംഘടിപ്പിച്ചു .പൗരത്വ പ്രാതിനിധ്യ പുന: സ്ഥാപനത്തിൽ ദളിത് – ആദിവാസി, ഈഴവ- മുസ്ലീം  പിന്നോക്ക സ്ത്രീ സംവരണ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. കേരള പുലയൻ മഹാസഭാ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം. വിനോദ് ഉദ്ഘാടനം ചെയ്തു. ദളിത് ആദിവാസി പിന്നോക്ക സംവരണ സംരക്ഷണ സമിതി ചെയർമാൻ എ. എം. എ സിദ്ദീഖ് അധ്യക്ഷത വഹിച്ചു.  എൻ. മുരളി മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു.  സംവിധായിക ലീല സന്തോഷിനെയും നിശബ്ദ സാമൂഹ്യ പ്രവർത്തകൻ  നജീം കൽപ്പറ്റ യെയും ആദരിച്ചു. വിദ്യാഭ്യാസവും കേന്ദ്ര – സംസ്ഥാന തൊഴിലവസരങ്ങളും എന്ന വിഷയത്തിൽ പി.എസ്. സുരേഷ് കുമാർ, എ.ഉസ്മാൻ എന്നിവർ  സെമിനാർ നയിച്ചു. ജനറൽ കൺവീനർ എൻ. മന്നിയപ്പൻ സ്വാഗതവും ജില്ലാ വൈസ് ചെയർമാൻ പി.എ. റഷീദ് നന്ദിയും പറഞ്ഞു. വിവിധ രാഷ്ട്രീയ  കക്ഷി നേതാക്കളായ  പി.കെ. രാധാകൃഷ്ണൻ , പി. മുഹമ്മദ് ഷെരീഫ്,  ഹംസ വാര്യാട്ട്, മുഹമ്മദ് പഞ്ചാര, ബിജു വയനാട്, എം. ആർ. രാമകൃഷ്ണൻ,   അഡ്വ: ഖാലിദ് രാജ കെ.പി. കൊച്ചോൽ,  പി.എം. സുകുമാരൻ,  അബ്ദുള്ള താനേരി, സി. .കെ.   മാധവൻ,  അച്ചപ്പൻ,   തുടങ്ങിയവർ    പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *