പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിന്റെ നാൽപ്പത്തിമൂന്നാം വാർഷിക ആഘോഷവും യാത്രയപ്പും നടത്തി.
നാൽപ്പത്തിമൂന്നാം വാർഷികാഘോഷവും സർവീസിൽ നിന്ന് വിരമിക്കുന്ന ശോഭനാദേവി, ലൈലാ ജോർജ് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനവും നടത്തി.
പാടിച്ചിറ: കാലത്തിൻറെ യവനികയിൽ അനിവാര്യമായ മാറ്റങ്ങളോട് പങ്കുചേർന്ന് പ്രവർത്തിക്കുന്ന പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻസ് യുപി സ്കൂളിന്റെ നാൽപ്പത്തിമൂന്നാം വാർഷിക ആഘോഷം നടത്തപ്പെട്ടു. സ്കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് അവതരിപ്പിച്ച കലാവിരുന്നും 2018 -19 അദ്ധ്യായന വർഷത്തിലെ മികച്ച പ്രവർത്തനങ്ങൾ ചേർത്തുവെച്ച് തയ്യാറാക്കിയ ഡിജിറ്റൽ ഡോക്യുമെന്റഷനും നാൽപ്പത്തിമൂന്നാം വാർഷിക ആഘോഷം മികവുള്ളതാക്കിമാറ്റി. മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ റവ. ഫാ. ജോൺ പി ജോർജ് പൊൻപാറക്കൽ വാർഷികാഘോഷ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയും സർവ്വീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ജോൺസൺ കെ. ജി സ്വാഗതം ആശംസിച്ച യോഗത്തിന് സ്കൂൾ മാനേജർ റവ .ഫാ. തോമസ് പരുന്തനോലിൽ അധ്യക്ഷത വഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിവരാമൻ പാറക്കുഴി മാഗസിൻ പ്രകാശനം നടത്തുകയും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വർഗീസ് മുരുകൻ കാവിൽ മൂന്ന് നാല് ക്ലാസിലെ മികച്ച വിദ്യാർത്ഥികൾക്കുള്ള എൻഡോവ്മെന്റ് വിതരണം നടത്തുകയും ചെയ്തു. ബ്ലോക്ക് മെമ്പർ ഷിനു കച്ചിറയിൽ, പിടിഎ പ്രസിഡണ്ട് ജെയ്സൺ ആലവെന്തകാല, എം പി ടി എ പ്രസിഡണ്ട് സിമി ചിറ്റേഴത്ത്, അധ്യാപക പ്രതിനിധി ലാലി എൻ എസ് ,സ്കൂൾ ലീഡർ സ്റ്റീവ് സനിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു .അധ്യാപകനായ ജോഷി എൻ .ജെ യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. സ്കൂളിലെ അധ്യാപകർ, പിടിഎ ഭാരവാഹികൾ, വിദ്യാർത്ഥികൾ എന്നിവർ വാർഷിക ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.





Leave a Reply