വെള്ളമുണ്ട അയ്യപ്പ വിഷ്ണുക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി.
വെള്ളമുണ്ട അയ്യപ്പ വിഷ്ണുക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. അഞ്ചുകുന്ന് കൃഷ്ണൻ നമ്പൂതിരി കൊടിയേറ്റത്തോടെയാണ് ക്ഷേത്ര മഹോത്സവത്തിന് തുടക്കമായത്. ക്ഷേത്ര മേൽശാന്തി പി.ഇ. ശ്രീധരൻ നമ്പൂതിരി, രവീന്ദ്രൻ നമ്പൂതിരി തുടങ്ങിയവർ മുഖ്യകാർമികത്വം വഹിച്ചു. മാർച്ച് 7 വരെയാണ് ക്ഷേത്ര മഹോത്സവം നടക്കുക. ഉത്സവത്തിൻറെ ഭാഗമായി വിശേഷാൽ പൂജകളും. ആദ്ധ്യാത്മിക പ്രഭാഷണങ്ങളും എല്ലാദിവസവും ക്ഷേത്രത്തിൽ നടക്കും. ഉച്ചയ്ക്ക് അന്നദാനവും. വൈകുന്നേരം പ്രസാദ പായസവിതരണവും ക്ഷേത്ര മഹോത്സവത്തിന് ഭാഗമായി ഒരുക്കിയിട്ടുണ്ട്.





Leave a Reply