April 29, 2024

ചർച്ച് ബില്ലിനെതിരെ കരിദിനം: ഇടവകകൾതോറും പ്രതിഷേധ യോഗങ്ങൾ

0
Img 20190303 Wa0016
കൽപ്പറ്റ :ചർച്ച്  (പ്രോപ്പർട്ടീസ്) ബിൽ 2019 എന്ന പേരിൽ കേരള നിയമ സഭാ പരീഷ്ക്കരണ കമ്മീഷൻ അവതരിപ്പിച്ച  വിജ്ഞാപനത്തിനെതിരെ മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ഇടവകകൾ തോറും പ്രതിഷേധ കൂട്ടായ്മകളും സംഘടിപ്പിച്ചു. 


 കൽപ്പറ്റ സെൻറ് വിൻസെന്റ് ഫെറോന ഇടവക വിശ്വാസ സമൂഹം പ്രതിഷേധ പ്രകടനവും യോഗവും സംഘടിപ്പിച്ചു.  രാജ്യത്തിന്റെയും സഭയുടെയും നിയമങ്ങൾക്കെല്ലാം ബാധകമായി സഭയുടെ ഏറ്റവും അടിത്തട്ടു മുതൽ രാജ്യത്തിന്റെ സാമ്പത്തീക മന്ത്രാലയം വരെ ലളിതമം വിധം ഏറ്റവും സുതാര്യമായ രീതിയിൽ കൈകാര്യം ചെയ്യപ്പെട്ടു വരുന്ന സഭയുടെ സ്വത്തിന്റെ നടത്തിപ്പിനു മേൽ തികച്ചും ഭരണഘടനാ വിരുദ്ധമായ ഇത്തരം ഒരു ചർച്ച് ബിൽ കൊണ്ടുവരുന്നത് ഗൂഡ ലക്ഷ്യമാണെന്നും അത് ഉടൻ പിൻവലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം രൂക്ഷമായ പ്രതിഷേധത്തിന് വിശ്വാസികൾ നിർബന്ധിതരാകേണ്ടി വരുമെന്ന് യോഗം വിലയിരുത്തി.

     കൽപ്പറ്റ ഫെറോനാ പള്ളി വികാരി ഫാ. മാത്യൂ പെരുമാട്ടിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധയോഗത്തിൽ കൽപ്പറ്റ ഫെറോന കൗൺസിൽ പ്രസിഡണ്ട് ജോണി പാറ്റാനി ഉദ്ഘാടനം ചെയ്തു,
എ.കെ.സി.സി  പ്രസിഡണ്ട് കുര്യൻ ആരിശ്ശേരി. സെക്രട്ടറി മത്തായി നെല്ലിക്കുന്നേൽ .കമ്മറ്റിയംഗം ഈച്ച റോത്ത് ബ്രീജിത്ത് ടീച്ചർ, ഹെഡ് ടീച്ചർ കാതറിൻ വലിയ പറമ്പിൽ എന്നിവർ സംസാരിച്ചു. കൈക്കാരന്മാരുടെയും കമ്മറ്റിക്കാരുടെയും നേതൃത്വത്തിൽ നടത്തപ്പെട്ട പ്രതിഷേധ പ്രകടനത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുക്കുകയും തുടർന്ന് ചർച്ച് ബില്ലിനെതിരെ ഒപ്പുശേഖരണം നടത്തുകയും ചെയ്തു. കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിലും  കെ.സി. വൈ. എമ്മിന്റെ നേതൃത്വത്തിലും  പ്രതിഷേധ പരിപാടികൾ നടത്തി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *