September 25, 2026

മേപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയം നിര്‍മ്മാണോദ്ഘാടനം നിര്‍വ്വഹിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

     മേപ്പാടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എല്‍.എയുടെ  ആസ്തി വികസന ഫണ്ടില്‍ നിന്നും 98 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം ആധുനികവല്‍ക്കരിക്കുന്നത്. പവലിയന്‍,ഡ്രസ്സിംഗ് റൂം,ടോയിലറ്റുകള്‍,ഡ്രൈനേജ് സംവിധാനങ്ങള്‍ എന്നിവയോട് കൂടിയാണ് സ്റ്റേഡിയം ഒരുങ്ങുന്നത്. പൊതുമരാമത്ത് കെട്ടിടം വിഭാഗത്തിനാണ് നിര്‍മ്മാണ ചുമതല. ചടങ്ങില്‍ സ്റ്റെപ്പ് അപ് പദ്ധതിയുടെ ഭാഗമായി ട്രൈബല്‍ വിദ്യാര്‍ഥികള്‍ക്ക് ജഴ്‌സിയും വിനോദോപാധികളും മന്ത്രി വിതരണം ചെയ്തു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ തമ്പി, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, വൈസ് പ്രസിഡന്റ് ഷൈജ ബേബി, ജില്ലാ വിദ്യാഭ്യാസ ഉപഡയറ്ക്ടര്‍ കെ. പ്രഭാകരന്‍, പിടിഎ പ്രസിഡന്റ് പി.കെ മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *