September 4, 2026

കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സംരക്ഷണം സ്ത്രീകളാണ് നിർവ്വഹിക്കുന്നതെന്ന് പി.പി.എ.കരീം

0
IMG-20190304-WA0049
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി:   കുടുംബങ്ങളുടെയും സമൂഹത്തിന്റെയും സംരക്ഷണം സ്ത്രീകളാണ് നിർവ്വഹിക്കുന്നതെന്ന് ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി.എ.കരീം
ചിട്ടയും അടക്കത്തോടും കൂടിയുള്ള 
 പ്രവർത്തനം മൂലം സ്ത്രീ ശാക്തീകരണത്തിന് വനിതാ ലീഗ് വഹിച്ച പങ്ക് ഏറെയാണ്.
കുട്ടികളുടെ ഭാവി മാതാക്കളുടെ കൈകളിലാണ്. കമ്പ്യൂട്ടറുകളുടെയും
ഇന്റർനെറ്റിന്റെയുംഅനാവശ്യ ഉപയോഗം കാരണം മക്കളെ വഴിതെറ്റിക്കുന്നതിൽ അതിരു കടന്നിരിക്കയാണ്.ഇതിന് മാറ്റം വരുത്താൻ കുട്ടികൾക്ക് ഭൗതിക വിദ്യാഭ്യാസത്തോടൊപ്പം മതവിദ്യാഭ്യാസവും നൽകാൻ മാതാക്കൾ മുൻകയ്യെടുക്കണം.കുടുംബത്തിനും നാടിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉപകാരപ്രദമാകുന്ന മക്കളെ വാർത്തെടുക്കാൻ അവർക്ക് ശരിയായ വിധത്തിലുള്ള ബോധവൽക്കരണം നൽകാൻ രക്ഷിതാക്കൾക്ക് കഴിയണമെന്നും കരീം പറഞ്ഞു.
സ്ത്രീ ശാക്തീകരണം ധാർമ്മികതയുടെ വീണ്ടെടുപ്പ് എന്ന മുദ്രാവാക്യവുമായി മാനന്തവാടി നിയോജക മണ്ഡലം വനിതാ ലീഗിന്റെ ആഭിമുഖ്യത്തിൽ നാലാംമൈൽ ശരീഫ ഫാത്തിമ ബീവി നഗറിൽ വെച്ച് നടത്തപ്പെട്ട ഏകദിന ക്യാമ്പയിൻ ഉൽഘാടനം ചെയ്ത കൊണ്ട് പ്രസംഗിക്കുകയായിരുന്നു പി.പി.എ.കരീം.
വനിതാ ലീഗ് മണ്ഡലം പ്രസിഡണ്ട് ആമിനാ സത്താർ അദ്ധ്യക്ഷത വഹിച്ചു.വനിതാ ലീഗ് റിലീഫ് ഫണ്ട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സിക്രട്ടറി കെ.കെ.അഹമ്മദ് ഹാജി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി.നസീമക്ക് കൈമാറി.
സംസ്ഥാന മുസ്ലിം ലീഗ് ജനറൽ സി ക്രട്ടറി കെ.പി.എ.മജീദ്.സംസ്ഥാന
സെക്രട്ടറിമാരായ കെ.എം.ഷാജി.എം എൽ.എ.സി.പി.ചെറിയമുഹമ്മദ്. 
വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജൻ
വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സെറീന ഹസീബ്.പി.കെ.അബൂബക്കർ,
പടയൻ മുഹമ്മദ്, എം.മുഹമ്മദ് ബഷീർ
സി.നൂറുദ്ദീൻ.ടി.മുഹമ്മദ്,  കെ.സി. മായൻ ഹാജി.ഇബ്രാഹിം മാസ്റ്റർ,നിസാർഅഹമ്മദ്,  പി..കെ.അസ്മമത്ത്. റസ്സാഖ്കൽപ്പറ്റ.കെ.എം.അബ്ദുള്ള, അഡ്വ.അബ്ദുൽ റഷീദ് പടയൻ
പി.ബാലൻ,പടയൻഅബ്ദുള്ള,
പി.വി.എസ്. മൂസ്സ,ബ്രാൻ ആവ, ജാഫർമാസ്റ്റർ,ഹാരിസ് കാട്ടിക്കുളം,
സി.കുഞ്ഞബ്ദുള്ള.പി.തങ്കമണി,
ബഷീറ അബൂബക്കർ,.
സൗജത്ത് ഉസ്മാൻ, ആസ്യമൊയ്തു. മൈമൂന ഖാദർ,സുലൈഖ ചാമക്കാലി.ജമീല ഷറഫുദ്ദീൻ,
ആസ്യ ഹസ്സൻ,റസിയ തിരുനെല്ലി
ആ ത്തിക്കാ ബായി,.മൈമൂനകോറോം
സെഖീന കുടുവ എന്നിവർ സംബന്ധിച്ചു. മണ്ഡലം വനിതാ ലീഗ് ജനറൽ സിക്രട്ടറി കെ.കെ.സി.മൈമൂന സ്വാഗതവും ട്രഷറർ ആമിന അവറാൻ നന്ദിയും പറഞ്ഞു .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *