September 3, 2026

സി.പി.ഐ.യിലെ പി.പി. സുനീർ എൽ .ഡി . എഫ്. വയനാട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി.

0
IMG_20190304_180834
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ സി.പി. ഐ. യിലെ പി പി സുനീര്‍ എൽ. ഡി.എഫ്. സ്ഥാനാർത്ഥി.   സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, എല്‍ഡിഎഫ് മലപ്പുറം ജില്ലാ കണ്‍വീനര്‍, കേരള പ്രവാസി ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി, ഹൗസിങ് ബോര്‍ഡ് ഭരണസമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2011 മുതല്‍ 2018 വരെ സിപിഐ മലപ്പുറം ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. പൊന്നാനി താലൂക്കിലെ മാറഞ്ചേരിയില്‍ കമ്മ്യുണിസറ്റ്  കുടുംബത്തില്‍ ജനിച്ചു. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായ സുനീര്‍ തൃശ്ശൂര്‍ കേരളവര്‍മ്മ കോളജില്‍ എ ഐ എസ് എഫ് നേതാവായിരുന്നു. രണ്ടു തവണ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ വൈസ്  ചെയര്‍മാനായി. പൊന്നാനി മേഖലയില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും വര്‍ഗ്ഗ ബഹുജന സംഘടകളും വിദ്യാര്‍ഥി-യുവജന പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായകമായ  പ്രവര്‍ത്തനം നടത്തി.രണ്ട് തവണ പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു. മലപ്പുറം ജില്ലാപഞ്ചായത്ത് അംഗമായിരുന്നു.എടപ്പാള്‍ പൂക്കരത്തറ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക കെ കെ ഷാഹിനയാണ് ഭാര്യ.മൂന്ന് മക്കളുണ്ട്. 


Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *