August 14, 2026

കെ.എസ്. ആർ. ടി. സി ബസിൽ അര കിലോ കഞ്ചാവുമായി വില്‌പനക്കാരൻ പിടിയിൽ.

0
IMG-20190304-WA0060
By ന്യൂസ് വയനാട് ബ്യൂറോ
ബസ്സിൽ കടത്തുകയായിരുന്ന അരക്കിലോ കഞ്ചാവുമായി ബത്തേരി കുപ്പാടി സ്വദേശി മേലെത്തൊടിയിൽവീട്ടിൽ മുഹമ്മദാലി ( 58)എന്നയാളെ സുൽത്താൻ ബത്തേരി എക്സൈസ് റെയ്ഞ്ച് പാർട്ടി അറസ്റ്റ് ചെയ്തു.വാഹന പരിശോധനയിൽ പാട്ടവയലിൽ നിന്ന് ബത്തേരിയിലേക്ക് വരികയായായിരുന്ന കെ.എസ്. ആർ.ടി സി ബസ്സിൽ നിന്നാണ് ഇയാളെ   പിടി കൂടിയത്.ബത്തേരിയിലും പരിസര പ്രദേങ്ങളിലും ഉള്ള കോളേജ് വിദ്യാർത്ഥികൾക്കടക്കം കഞ്ചാവ് വില്പന നടത്തുന്നയാളാണെന്ന് മുഹമ്മദാലി എന്ന് എക്സൈസ് സംഘം പറഞ്ഞു. അസി. എക്സൈസ് ഇൻസ്പെക്ടർ വി.കെ മണികണ്ഠന്റെ  നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധ‌നയിൽ പ്രിവന്റീവ് ഓഫീസർ കെ.ജി ശശികുമാർ ,സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് . എ. എസ്, വിനോദ് .പി.ആർ, ജോഷി തുമ്പാനം, സുധീഷ് കെ .കെ എന്നിവർ പങ്കെടുത്തു.പ്രതിയെ സുൽത്താൻ ബത്തേരി കോടതിയിൽ ഹാജരാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *