May 15, 2024

കുളപ്പുറത്ത് സൗമ്യക്ക് സ്നേഹവീടൊരുക്കി സി.പി. എം പടിഞ്ഞാറത്തറ ലോക്കൽ കമ്മിറ്റി

0
2
സിപിഐ എം പടിഞ്ഞാറത്തറ ലോക്കൽ കമ്മിറ്റി കിലാശ്ശേരിക്കുന്നിൽ കുളപ്പുറത്ത‌് സൗമ്യക്ക‌് നിർമിച്ചുനൽകിയ ‘സ‌്നേഹവീടി’ന്റെ താക്കോൽദാനം മന്ത്രി എം എം മണി നിർവഹിച്ചു. സിപിഐ എമ്മിന്റെ മനുഷ്യ സ‌്നേഹപരമായ പ്രവർത്തനമാണ‌് നിർധനർക്ക‌് വീട‌് നൽകലെന്ന‌് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത‌് 2000 വീട‌് നിർമിച്ചുനൽകാനാണ‌് പാർടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുള്ളത‌്. എല്ലാജില്ലകളിലും വീടുകളുടെ പണി പുരോഗമിക്കുകയാണ‌്. അധ്വാനിക്കുന്നവരെയും ഭാരംചുമക്കുന്നവരെയും സഹായിക്കാൻ എക്കാലവും പാർടി പ്രതിജ്ഞാബദ്ധമാണ‌്. വർഗസമരത്തിനും ബഹുജനസമരത്തിനുമൊപ്പം സാമൂഹ്യസേവനത്തിനും മനുഷ്യസ‌്നേഹപരമായ പ്രവർത്തനങ്ങളും സിപിഐ എം  എക്കാലവും ഏറ്റെടുത്തിട്ടുണ്ട‌്. ആർക്കാണോ സഹായം വേണ്ടത‌് അവർക്കത‌് നൽകുമെന്നും മന്ത്രി പറഞ്ഞു. സൗമ്യക്ക‌് വീട‌് നിർമിച്ചുനൽകിയ ലോക്കൽ കമ്മിറ്റിയെ മന്ത്രി അഭിനന്ദിച്ചു. ജില്ലയിൽ പാർടി നിർമിച്ച ആദ്യവീടാണ‌് സൗമ്യക്ക‌് നൽകിയത‌്. മറ്റുലോക്കലുകളിലും വീട‌് നിർമാണം പുരോഗമിക്കുകയാണ‌്. സൗമ്യയും  മക്കളായ അഭയ് മുരളി കൃഷ്ണനും അബി മുരളീകൃഷ്ണനും ചേർന്ന‌് വീടിന്റെ താക്കോൽ മന്ത്രിയിൽനിന്നും ഏറ്റുവാങ്ങി. വൈധവ്യം തളർത്താതെ തന്റെ രണ്ട് കൊച്ചുമക്കളെയുംകൊണ്ട‌് ജീവിതത്തോട‌് പോരാടുന്ന  സൗമ്യക്ക‌് പാർടി  വീട‌് ഒരുക്കിയത‌് ആശ്വാസമായി.    ഒമ്പത‌് ലക്ഷംരൂപ ചെലവിൽ  എല്ലാ സൗകര്യങ്ങളോടും കൂടിയ വീടാണ് സിപിഐ എം നിർമിച്ചു നൽകിയത്.  മുറികളെല്ലാം ടൈൽപാകി മനോഹരമാക്കിയിട്ടുണ്ട‌്. നാലര വർഷം മുമ്പ‌് സൗമ്യക്ക‌് ഭർത്താവ‌് മുരളിയെ നഷ്ടമായതാണ‌്. ഹൃദയാഘാതത്തെ തുടർന്ന‌് മുരളി മരിച്ചതോടെ കുടുംബം നിരാലംബമായി. അടച്ചുറപ്പില്ലാത്ത കൂരയിൽ  പറക്കമുറ്റാത്ത മക്കളെയും കൊണ്ട‌് ജീവിക്കുകയായിരുന്നു.  ഈ സമയത്താണ‌്  കൈത്താങ്ങുമായി സിപിഐ എം എത്തിയത്. പ്രദേശത്തെ എല്ലാവരും ഈ സദുദ്യമത്തിന് സഹായവും പിന്തുണയും നൽകി. സൗമ്യയുടെ മാതാവ‌് കോമളവല്ലിയും  ഭർത്താവിന്റെ അമ്മ ജാനകി അമ്മയും താക്കോൽ ഏറ്റുവാങ്ങാനെത്തിയിരുന്നു.  താക്കോൽദാന ചടങ്ങിൽ സി കെ ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. സിപി ഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, പടിഞ്ഞാറത്തറ പഞ്ചായത്ത‌് പ്രസിഡന്റ‌് നൗഷാദ‌് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി ഒ പ്രദീപൻ സ്വാഗതം പറഞ്ഞു. വൈത്തിരി ഏരിയ സെക്രട്ടറി സി എച്ച‌് മമ്മി, ജില്ലാകമ്മിറ്റി അംഗം എം സെയ‌്ദ‌് തുടങ്ങിയവർ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *