April 17, 2026

അപകടങ്ങളിൽപ്പെടുന്നവർക്ക് പ്രഥമ ശുശ്രൂഷ: ബോധവൽക്കരണ ക്ലാസ്സ്

0
IMG_8217
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: വൈസ്മെൻ ക്ലബ്ബ്‌ മേപ്പാടി ഡി എം വിംസും തൃക്കൈപ്പറ്റ   സർവ്വീസ്‌  സഹകരണ  ബേങ്കുമായി ചേർന്നു പൊതുജനങ്ങൾക്കായി അപകടങ്ങൾ ഉണ്ടാകുമ്പോൾ അടിയന്തിരമായി സ്വീകരിക്കേണ്ട ശുശ്രൂഷകൾ നൽകുന്നതിനെ സംബന്ധിച്ച്‌ ബോധവത്ക്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു. വൈസ്മെൻ ക്ലബ്ബ്‌ കൽപ്പറ്റ പ്രസിഡണ്ട്‌  സണ്ണി ചെറിയതോട്ടം ഉദ്ഘാടനം ചെയ്തു. ത്രിക്കൈപ്പറ്റ സർവ്വീസ്‌ സഹകരണ ബേങ്ക്‌ പ്രസിഡണ്ട്‌ ബി സുരേഷ്‌ ബാബു മുഖ്യാതിഥിയായിരുന്നു. വിംസ്‌ ഹോസ്പിറ്റൽ ചീഫ്‌ ഇൻസ്റ്റക്ട്ടർ അഭിനന്ദ്‌ ക്ലാസ്സെടുത്തു. വൈസ്മെൻ മേപ്പാടി പ്രസിഡണ്ട്‌ ജോച്ചൻ തോമസ്‌ അദ്ധ്യക്ഷത വഹിച്ചു. കെ എസ്‌ ശ്രീജിത്ത്‌ സ്വാഗതവും ലൂക്കോസ്‌ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *