May 2, 2024

വയനാട് മെഡിക്കല്‍ കോളേജ് തൊണ്ടർനാട് പഞ്ചായത്തിൽ ആരംഭിക്കണം:. തൊണ്ടർനാട് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി .

0
മുന്‍ യു.ഡി. എഫ്. സര്‍ക്കാരിന്റെ കാലത്ത് വയനാട്  ജില്ലക്ക് അനുവദിച്ച വയനാട് മെഡിക്കൽ കോളേജ് തൊണ്ടര്‍നാട് പഞ്ചായത്തിൽ തുടങ്ങണമെന്ന് തൊണ്ടർനാട് മണ്ഡലം കോൺസ്സ്കമ്മറ്റി ആവശ്യപ്പെട്ടു.ഇതിനായി തൊണ്ടർനാട് പഞ്ചായത്തിലെ വാർഡ് 5-ലെ കാഞ്ഞിരങ്ങാട് വില്ലേജിലെ റീസർവ്വേ  283-ലെ 45 ഏക്കർ ഭൂമി വെസ്റ്റഡ് ഫോറസ്റ്റായി സര്‍ക്കാര്‍ കൈവശമുണ്ട്.വെസ്റ്റഡ് ഫോറസ്റ്റ് ഇത്തരം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ പകരം ഇരട്ടി ഭൂമി വനത്തിനായി നല്‍കണമെന്നാണ് ചട്ടം. ഇതിനായി മംഗലശ്ശേരി മലയില്‍ റവന്യു ഭൂമിയായി വനത്തിനോട് ചേര്‍ന്ന് തന്നെ 300 ഏക്കറോളം ഭൂമിയുണ്ട് ഈ ഭൂമി വനം വകുപ്പിന് കൈമാറി വെസ്റ്റഡ് ഫോറസ്റ്റ് മെഡിക്കല്‍ കോളേജിനായി ഏറ്റെടുക്കണം. വെള്ളം, വൈദ്യുതി,ടാർ ചെയ്ത റോഡ് എന്നീ അടിസ്ഥാന സൗകര്യങ്ങൾ സ്ഥലത്തിനുണ്ട്. യോഗം ബഹുമാനപ്പെട്ട ഡി.സി.സി.ജനറൽ സെക്രട്ടറി എച്ച്.ബി.പ്രദീപ്  മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എസ്.എം.പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ചിന്നമ്മ ജോസ്, കെ.ജെ. പൈലി, ടി.ജെ. മാത്യു കെ.ടി.കുഞ്ഞികൃഷ്ണൻ, എം.ടി.ജോസഫ്, ജോഷി തൂമുള്ളിൽ, അഷറഫ് കെ.പി, ബാബു പാട്ടു പാളയിൽ, ഇബ്രാഹിം, ബാബു.കെ.വി, സി.എം.മീനാക്ഷി ടീച്ചർ,സത്യൻ, വി.ജെ.കുര്യൻ, എം.ടി.മാത്യു, ബിനോയ് കടുപ്പിൽ എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *