April 19, 2024

മതേതര ജനാധിപത്യ കകഷികൾക്ക് ശക്തി പകരണമെന്ന് ടി പി അബ്ദുല്ലക്കോയ മദനി

0
21

കൽപറ്റ; രാജ്യത്തിന്റെ ഐക്യവും അഖണ്ഢതയും കാത്തുസൂക്ഷിക്കുന്നതിനും മതേതര മൂല്യങ്ങൾ സംരക്ഷിച്ച് രാജ്യ പാരമ്പര്യം കാത്തു സൂക്ഷിക്കുവാനും സംജാതമായ തെരെഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ കക്ഷികളെ ശക്തി പകരാൻ ശ്രമിക്കണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു.
കൽപറ്റയിൽ സമാപിച്ച 'സുപഥം' ഐ എസ് എം സംസ്ഥാന എക്സിക്യൂട്ടീവ് മീറ്റിന്റെ സമാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.         
     വിവിധ കർമ്മപദ്ധതികൾക്ക് ദ്വിദിന സംഗമത്തിൽ രൂപരേഖ അംഗീകരിച്ചു.
'സുപഥം' രണ്ടാം ഘട്ടം ഏപ്രിൽ മുതൽ ജൂലൈ വരെ നടക്കും. ദഅവ ഫണ്ട് ശേഖരണം, ഗോൾഡൻ ഹോം പദ്ധതിയുടെ താക്കോൽദാനം ,നവകേരള നിർമ്മിതിയുടെ ഭാഗമായി 5000 പേർക്കുള്ള റേഷൻ പദ്ധതി എന്നിവക്ക് രൂപം നൽകി.2019 ഏപ്രിൽ ഒന്നു മുതൽ ഇസ് ലാം ; തൗഹീദാണ് പ്രധാനം എന്ന തലവാചകത്തിൽ ആദർശ കാംപയ്ൻ നടക്കും. ദൈവികഗ്രന്ഥമായ വിശുദ്ധ ഖുർആനിന്റെ ആശയതലങ്ങൾ പരിചയപ്പെടാൻ ഖുർആൻ പരിഭാഷ വായനക്കാരിലെത്തിക്കാനുള്ള' ഖുർആനിനെ അറിയാം; പരിഭാഷയിലൂടെ' പദ്ധതിക്ക് തുടക്കം കുറിക്കുകയും സമൂഹത്തിന്റെ നാനാതുറയിൽ പ്രവർത്തിക്കുന്നവരിലേക്ക് എത്തിക്കുകയും ചെയ്യും.സൈബർ വർക്ക്ഷോപ്പുകൾ, മീഡിയാ സെമിനാർ ,പരിസ്ഥിതി കാംപയ്നുകൾ ,യുത്ത് മീറ്റ്, സൗത്ത് സോൺ പാക്കേജുകൾ തുടങ്ങിയവക്ക് സംഗമം അന്തിമ രൂപം നൽകി.
KNM സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി A അസ്ഗറലി, ഐ എസ് എം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതിൽ, സെക്രട്ടറി പി കെ ജംഷീർ ഫാറൂഖി, ഓർഗനൈസിംഗ് സെക്രട്ടറി പി കെ സക്കരിയ്യാ സ്വലാഹി, നാസർ മുണ്ടക്കയം ,ആദിൽ അത്വീഫ്, സഗീർ കാക്കനാട് ,പി സി മൻസൂർ, നിസാർ ഒളവണ്ണ, KMAഅസീസ് , ശുക്കൂർ സ്വലാഹി, സിറാജ് ചേലേമ്പ്ര, PC മൻസൂർ, റിയാസ് ബാവ ,റഹ്മത്തുല്ല സ്വലാഹി, ഡോ: അഫ്സൽ, ജാബിർനെടുമങ്ങാട്( തിരുവനന്തപുരം) ,ശിഹാബ് പൊൻ കന്നം( കോട്ടയം) സാദിഖ് സ്വലാഹി( ഇടുക്കി ) . അബ്ദുൾ റഷീദ് മൗലവി ( പത്തനംത്തിട്ട) ശിഹാബ് കാട്ടുകുളം( കൊല്ലം) ഫാറൂഖ് വടുതല( ആലപ്പുഴ) അഫ്സൽ ഐമൻ (എറണാകുളം) 
അക്ബറലിസ്വലാഹി(പാലക്കാട്) ടി കെ നിസാർ (തൃശ്ശൂർ) , പി ഹാരിസ് മാസ്റ്റർ (മലപ്പുറം ഈസ്റ്റ് ) ,പി മുബശ്ശിർ (മലപ്പുറം വെസ്റ്റ് ) ,ടി കെ മുഹമ്മദ് സലഫി (കോഴിക്കോട് സൗത്ത് ) അബ്ദുസ്സലാം കല്ലേരി (കോഴിക്കോട് നോർത്ത് ) കബീർ കരിയാട് (കണ്ണൂർ) ഹാശിം കെല്ലംമ്പാടി (കാസർഗോഡ്) പി.കെ ഹാഷിർ (വയനാട്) എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *