April 23, 2024

പഴശ്ശിരാജാ സ്മാരക ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം മന്ത്രി നാടിനു സമര്‍പ്പിച്ചു

0

പുൽപ്പള്ളി: 

സംസ്ഥാനത്ത് തന്നെ ആദ്യത്തേതെന്നു വിശേഷിപ്പിക്കാവുന്ന മാവിലാംതോട് പഴശ്ശി സ്മാരക ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം ടൂറിസം-ദേവസ്വംവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നാടിനു സമര്‍പ്പിച്ചു. ബ്രിട്ടീഷ് കോളനിവാഴ്ചയ്‌ക്കെതിരേ പോരാടി രക്തസാക്ഷിയായ പഴശ്ശിരാജ സ്വാതന്ത്ര്യത്തിന്റെയും സ്വയംനിര്‍ണാവകാശത്തിന്റെയും വില ഓര്‍മിപ്പിച്ച ഭരണാധികാരികളില്‍ ഒരാളാണെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. പഴശ്ശി വെടിയേറ്റുവീണ് വീരചരമം പ്രാപിച്ച മാവിലാംതോട് പരിസരത്ത് ഉചിതമായ സ്മാരകം പണിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. അതിന്റെ ഭാഗമായാണ് 1,19,41,000 രൂപ ചെലവഴിച്ച് സംസ്ഥാന നിര്‍മിതികേന്ദ്രം മ്യൂസിയം പണി പൂര്‍ത്തീകരിച്ചത്. 
വയനാട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ 61 ടൂറിസം കേന്ദ്രങ്ങളുടെ വികസനവും സംരക്ഷണവും ലക്ഷ്യമിട്ട് തലശ്ശേരി ഹെറിറ്റേജ് പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. 400 കിലോമീറ്റര്‍ ദൂരപരിധിയില്‍ നാലു സര്‍ക്യൂട്ടുകളായി തരംതിരിച്ചുള്ള ടൂറിസം പദ്ധതിയാണിത്. ഒയനാടിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഉത്തരവാദിത്ത ടൂറിസം വയനാടന്‍ ടൂറിസത്തിന്റെ മുഖമുദ്രയാണ്. ടൂറിസത്തിന്റെ ഗുണഫലങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാവണമെന്നതാണ് ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. 
സമയബന്ധിതമായി പഴശ്ശി സ്മാരക ലാന്‍ഡ്‌സ്‌കേപ് മ്യൂസിയം പ്രവൃത്തി പൂര്‍ത്തിയാക്കിയ നിര്‍മിതി കേന്ദ്രത്തിനും കോണ്‍ട്രാക്ടര്‍ പി പി നജീബ് റഹ്മാനും മന്ത്രി ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന നിര്‍മിതികേന്ദ്ര റീജ്യനല്‍ എന്‍ജിനീയര്‍ കെ രവീന്ദ്രന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ്കുമാര്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു പ്രകാശ്, ഗിരിജ കൃഷ്ണന്‍, അംഗങ്ങളായ റീജ ജഗദേവന്‍, സിനി രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മ്യൂസിയം യാഥാര്‍ത്ഥ്യമാക്കിയത്. ടിക്കറ്റ് കൗണ്ടര്‍, ചുറ്റുമതില്‍, എന്‍ട്രി പവലിയന്‍ ആന്റ് ലാന്‍ഡ്‌സ്‌കേപിങ്, ഡിസ്‌പ്ലേ പവലിയന്‍ എന്നിവ ഇതിന്റെ ഭാഗമാണ്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *