May 29, 2026

പള്ളിയറ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവം മാര്‍ച്ച് 14 ന് സമാപിക്കും

0
99
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി പാണ്ടിക്കടവ് ശ്രീ പള്ളിയറ ഭഗവതി ക്ഷേത്ര പാട്ട് മഹോത്സവം മാര്‍ച്ച് 14 ന് സമാപിക്കും.മാര്‍ച്ച് 9 നാണ് മഹോത്സവം ആരംഭിച്ചത്.മാര്‍ച്ച് 9,10,11 തീയതികളില്‍ കൊടിയേറ്റ്,പതിവ് പൂജകള്‍,ഗണപതിഹോമം,സര്‍പ്പബലി,കലവറനിറയ്ക്കല്‍,ഗാനമേള,പൊങ്കാല സമര്‍പ്പണം,അന്നദാനം,ദീപാരാധന,ഭണ്ഡാര സമര്‍പ്പണം,ഭഗവതി സേവ,കിരാത മൂത്തിക്ക് തേങ്ങയേറ്,കളമെഴുത്തും പാട്ടും,മുല്ലയ്ക്കാപാട്ടിന് എഴുന്നെള്ളിപ്പ്,വാളകം കൂടല്‍,കളംനൃത്തം,കളം പൂജ,കളം പ്രദക്ഷിണം എന്നിവ നടന്നു.12 ന് ചുറ്റുവിളക്ക്,ക്ഷേത്രത്തിലേക്ക് തിരവായുധം എഴുന്നള്ളിപ്പ്,13 ന് കളമെഴുത്തുംപാട്ട് എന്നിവ നടക്കും.സമാപന ദിവസമായ 14 ന് വയനാടിന്റെ ദേശീയ മഹോത്സവമായ മാനന്തവാടി ശ്രീ വള്ളിയൂര്‍ക്കാവിലേക്ക് തിരുവായുധം എഴുന്നെളളിപ്പും നടക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *