October 23, 2026

മാനന്തവാടി നഗരസഭ സ്വതന്ത്ര കൗൺസിലർ വി.യു. ജോയി കോൺഗ്രസിൽ ചേർന്നു.

0
IMG-20190315-WA0045
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി നഗരസഭയിലെ സ്വതന്ത്ര കൗണ്‍സിലര്‍ വി.യു ജോയി കോണ്‍ഗ്രസ്സിൽ ചേർന്നു.  മാനന്തവാടി ബ്ലോക്ക് കോണ്‍ഗ്രസ്സ് ഓഫീസില്‍ വെച്ച് ഡി.സി.സി.പ്രസിഡണ്ട് ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. കോണ്‍ഗ്രസ്സ് മെമ്പര്‍ഷിപ്പ് നല്‍കി. . മുന്‍ സി.പി.എം അനുഭാവിയായിരുന്നു വി.യു ജോയി. കഴിഞ്ഞ കുറേക്കാലമായി സി .പി എം.  നിലപാടുകളുമായി വിയോജിപ്പിലായിരുന്നു.  മുൻ മന്ത്രി പി.കെ. ജയലക്ഷ്മി, അഡ്വ. എൻ.കെ. വർഗീസ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.ജി. ബിജു മണ്ഡലം പ്രസിഡണ്ട് ഡെന്നിസൺ കണിയാരം എന്നിവർ    ഉൾപ്പടെ വിവിധ നേതാക്കൾ ചടങ്ങിൽ സംബന്ധിച്ചു. 
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *