September 26, 2026

വാരാമ്പറ്റ മഖാം ഉറൂസിന് പ്രൗഡമായ തുടക്കം.

0
IMG-20190315-WA0097
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി.
വടക്കേവയനാട്ടിലെ   പ്രസിദ്ധമായ വാരാമ്പറ്റയിൽ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് അലി അക്ബർ ദില്ലി കോയ തങ്ങളുടെ ഉറൂസ് മുബാറക്കിന് സമസ്ത കേന്ദ്ര മുശാവറ അംഗം വി.മൂസക്കോയ മുസ്ല്യാർ കൊടി ഉയർത്തിയതോടെ പ്രൗഡമായ തുടക്കം. ഇനിയുള്ള 15 നാളുകൾ കബനീ തീരം ആത്മീയ നിർവൃതിയുടെ നറുനിലാവ് പരക്കും.
സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ, സയ്യിദ് ശാഹുൽ ഹമീദ് തങ്ങൾ, ഇബ്റാഹീം ദാരിമി വെണ്ണിയോട്, പി.എ.ആലി ഹാജി, കണ്ണാടി മജിദ്  ,മുഹ് യുദ്ദീൻ കുട്ടിയമാനി, ഖാസിം ദാരിമി, ജുബൈർ ദാരിമി, എ.മോയി തുടങ്ങിയവർ സംബന്ധിച്ചു. മതപ്രഭാഷണം 22 ന് അബ്ബാസലി തങ്ങൾ ഉത്ഘാടനം ചെയ്യും. 26 ന് ദിക്റ് ദുആ മജ്ലിസിന് ശൈഖുനാ ചെറുവാളൂർ ഉസ്താദ് നേതൃത്വം നൽകും
28 ന് അന്നദാനത്തോടെ സമാപിക്കുന്ന നേർച്ചയുടെ ഭാഗമായി 
ഇന്ന് (ശനി) ഉച്ചക്ക് രണ്ട് മണിക്ക്
സആദഅറബിക് കോളേജിൽ വെച്ച്
വനിതാ സംഗമം നടക്കും 
റസീന ടീച്ചർ വെങ്ങപ്പള്ളി ക്ലാസിന് നേതൃത്വം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *