September 25, 2026

കൽപ്പറ്റ എസ്.ഡി. എം.എൽ.പി. സ്കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.

0
IMG-20190316-WA0024
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ "  എസ്.ഡി. എം.എൽ.പി. സ്ക്കൂൾ വാർഷികാഘോഷം വയനാട് അഡീഷണൽ ഡിസ്ട്രിറ്റ്  മജിസ്ട്രേറ്റ് കെ. അജീഷ് ഉദ്ഘാടനം ചെയ്തു. സിനിമാ താരം അബു സലീം മുഖ്യാതിഥി ആയിരുന്നു. പി.ടി.എ. പ്രസിഡണ്ട് സി.കെ. നൗഷാദ്  അദ്ധ്യക്ഷത വഹിച്ചു. കലാകായിക ശാസ്ത്രമേള വിജയികൾ , എൽ.എസ്. എസ്. ജേതാക്കൾ, പഠന മികവിനുള്ള പ്രവീണതാ സമ്മാനങ്ങൾ .മാളിയേക്കൽ എൻഡോവ്മെൻറ്. വി.കെ. കുഞ്ഞനന്തൻ സ്മാരക എൻഡോവ്മെന്റ്.സതി ടീച്ചർ ക്യാഷ് അവാർഡ്, ബാലൻ മാസ്റ്റർ ക്യാഷ് അവാർഡ്, മദർ തെരേസ ദേശീയ ചിത്രരചനയിൽ ഒന്നാം  സ്ഥാനം നേടിയ നേഗ എസ്. നായർക്കുള്ള പുരസ്ക്കാരം എന്നിവ വിതരണം ചെയ്തു. കൽപ്പറ്റ റോട്ടറി ക്ലബ്ബ് നൽകിയ മെറ്റൽ ബിന്നുകൾ സ്ക്കൂളിന് കൈമാറി. ഹെഡ്മാസ്റ്റർ പി.ആർ. ഗിരി നാഥൻ, എം.ബി. ബാലാംബിക. നിഷ കൃഷ്ണ , എ.ജി. രമ്യ, ടി.എൻ. പുഷ്പ, ചാത്തുക്കുട്ടി, റോട്ടറി ഭാരവാഹികളായ അഡ്വ. ഷൈജു മാണീശ്ശേരിൽ, അഡ്വ. സുരേഷ്,  അഡ്വ: പി. ചാത്തുക്കുട്ടി, ബീന രതീഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *