August 12, 2026

സമഗ്ര ശിക്ഷ കേരളം മാനന്തവാടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ കെ. സത്യൻ മാസ്റ്റർക്കു യാത്രയയപ്പു നൽകി.

0
IMG-20190316-WA0019
By ന്യൂസ് വയനാട് ബ്യൂറോ
 സർവ്വീസിൽ നിന്ന് വിരമിക്കുന്ന സമഗ്ര ശിക്ഷ കേരളം മാനന്തവാടി ബ്ലോക്ക്  പ്രോഗ്രാം ഓഫീസർ കെ. സത്യൻ മാസ്റ്റർക്കു  യാത്രയയപ്പു നൽകി .മാനന്തവാടി ബി.ആർ.സിയിൽ നടന്ന ചടങ്ങിൽ നിയോജകമണ്ഡലം എം.എൽ.എ ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. ദീർഘകാലം തേറ്റമല ഗവൺമെന്റ് യു.പി സ്കൂളിൽ സേവനം ചെയ്ത കെ. സത്യൻ മാസ്റ്റർ തേറ്റമല പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലും മാനന്തവാടി ബി ആർ സിയിലും നടത്തിയ സ്തുത്യർഹമായ സേവനങ്ങളെ എം.എൽ .എ പ്രശംസിച്ചു . മുനിസിപ്പാലിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ  നഗരസഭാ വൈസ് ചെയർപേഴ്സൺ ശോഭാ രാജൻ എസ് എസ് കെ ജില്ലാ പ്രോജക്ട് ഓഫീസർ ജി എൻ ബാബുരാജ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജെ പൈലി , എസ് .എസ് . കെ ജില്ലാ പ്രോഗ്രാം ഓഫീസർമാരായ എം ഒ സജി എം , ഒ പ്രമോദ് ബി.പി.ഒമാരായ ഷാജൻ കെ ആർ ,  ഷിബു എന്നിവർ സംസാരിച്ചു സർവ്വീസിൽ നിന്നും വിരമിക്കുന്ന പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ കെ. സുരേഷ് കുമാർ ഡയറ്റ് ലക്ചറർ കെ.ജെ മോളി, മാനന്തവാടി ജി.യുപി.എസ് പ്രധാനാധ്യാപിക മേരി അറു ജ എന്നിവരെ യോഗം ആദരിച്ചു. സ്പെഷ്യലിസ്റ്റ് അധ്യാപകൻ ബിജു ജോൺ സ്വാഗതവും റിസോഴ്സ് അധ്യാപകൻ അധ്യാപകൻ എം ഇബ്രാഹിം നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *