September 3, 2026

വൃത്തിഹീനമായ സാഹചര്യങ്ങളിൽ വില്‍പന നടത്തുന്ന തേന്‍ ഒരു കാരണവശാലും വാങ്ങരുതെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ.

0
By ന്യൂസ് വയനാട് ബ്യൂറോ
ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്: 
വഴിയോരങ്ങളിലും വൃത്തിഹീനമായ സാഹചര്യങ്ങളിലും വില്‍പന നടത്തുന്ന തേന്‍ ഒരു കാരണവശാലും വാങ്ങരുത്.  പായ്ക്ക് ചെയ്ത തേനാണെങ്കില്‍ പായ്ക്കറ്റ്/ബോട്ടിലിന് പുറത്ത് ഭക്ഷ്യ സുരക്ഷാ ലേബല്‍ നിബന്ധനകള്‍ പാലിച്ചവ മാത്രമേ വാങ്ങാവൂ. തേന്‍ വാങ്ങുന്നതിന് ബില്ല് ചോദിച്ച് വാങ്ങണം.  വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും മാത്രമേ തേന്‍ വാങ്ങാവൂ.  തേനിനെക്കുറിച്ച് പരാതിയുണ്ടെങ്കില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍, ഭക്ഷ്യ സുരക്ഷാ  ഓഫീസര്‍ എന്നിവരെ അറിയിക്കേണ്ടതാണ്. ജില്ലയിലെ പലഭാഗത്തും വയനാടന്‍ തേന്‍ നെല്ലിക്ക എന്ന പേരില്‍ പഞ്ചസാര ലായിനിയിലിട്ട നെല്ലിക്ക വിതരണം   നടത്തുന്നതായി കാണുന്നു.  ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും വരുന്ന ഇത്തരം നെല്ലിക്ക പഞ്ചസാര ലായിനിയില്‍ പ്രിസര്‍വ് ചെയ്തതാണ്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാകയാല്‍ കച്ചവടക്കാര്‍ അത്തരം പരസ്യങ്ങളും ലേബലും മാറ്റണമെന്നും അല്ലാത്ത പക്ഷം നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്നും  ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു. മാനന്തവാടിയിൽ നിന്ന് വ്യാജ തേൻ പിടിച്ചെടുത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *