മുതിർന്ന നേതാക്കളെ സന്ദർശിച്ച് ടി. സിദ്ദിഖ് മലപ്പുറത്ത് നിന്ന് പ്രചരണം തുടങ്ങി.
കൽപ്പറ്റ: വയനാട് പാർലമെന്റ് മണ്ഡലത്തിൽ യു.ഡി. എഫ്. സ്ഥാനാർത്ഥിയായി ടി. സിദ്ദിഖ് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടില്ലങ്കിലും സ്ഥാനാർത്ഥി എന്ന നിലയിൽ സിദ്ദിഖ് പ്രചരണം തുടങ്ങി. ഡൽഹിയിൽ കേരളത്തിൽ മടങ്ങിയെത്തിയ സിദ്ദിഖ് ആദ്യം പോയത് അന്തരിച്ച എം.ഐ.ഷാനവാസിന്റെ വീട്ടിലേക്കാണ്. ഷാനവാസിന്റെ കുടുംബാംഗങ്ങെളെ സന്ദർശിച്ച ശേഷം വിവിധ നേതാക്കളെയും കണ്ടു. ബുധനാഴ്ച രാവിലെ മുൻ മന്ത്രിയും മുതിർന്ന കോണ്ഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന്റെ വീട്ടിൽ പോയി അദ്ദേഹത്തെ കണ്ട ശേഷം വണ്ടൂർ, ഏറനാട് ,നിലമ്പൂർ ,തിരുവമ്പാടി മണ്ഡലങ്ങളിലെ നേതാക്കളെ കണ്ടു. വെള്ളിയാഴ്ച വയനാട് ജില്ലയിൽ എത്തും. അതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രചരണ പരിപാടികൾ .





Leave a Reply