August 13, 2026

ക്രമസമാധാനം: കേന്ദ്ര സേനയും കേരള പോലീസും മാനന്തവാടിയിൽ റൂട്ട് മാർച്ച് നടത്തി.

0
IMG-20190320-WA0040
By ന്യൂസ് വയനാട് ബ്യൂറോ
ക്രമസമാധാനം: കേന്ദ്ര സേനയും കേരള പോലീസും മാനന്തവാടിയിൽ റൂട്ട് മാർച്ച് നടത്തി.

മാനന്തവാടി: ലോക്സഭാ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പോലീസ് ആരംഭിച്ചു. നഗര – ഗ്രാമപ്രദേശങ്ങളിൽ  ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിന് മുന്നോടിയായി കേരള പോലീസും കേന്ദ്ര സേനയും ചേർന്ന് മാനന്തവാടി നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. എ.എസ്. പി. വൈഭവ് സക്സേനയുടെയും   അസിസ്റ്റന്റ് കമാൻഡർ ഹോഷിയോർ   സിംഗ്  ഠാക്കൂറിന്റെയും  നേതൃത്വത്തിൽ വൈകുന്നേരം അഞ്ചരയോടെയാണ് റൂട്ട് മാർച്ച് നടത്തിയത്. മാനന്തവാടി ബസ് സ്റ്റാൻഡ് സമീപത്തെ  എ.എസ്. പി. ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച് നഗരത്തിന്റെ പ്രധാന ഭാഗങ്ങളിലൂടെ കടന്ന് മുക്കാൽ മണിക്കൂറോളം റൂട്ട് മാർച്ച് തുടർന്നു. വയനാട് ജില്ലയുടെ പല ഭാഗങ്ങളിലും മാവോയിസ്റ്റ് ഭീഷണിയും സാന്നിധ്യവും നിലനിൽക്കുന്നതിനാൽ കൂടുതൽ കേന്ദ്രസേന തിരഞ്ഞെടുപ്പിന് വയനാട് മണ്ഡലത്തിലെത്തും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *