May 5, 2024

തെരുവ് വിളക്ക് തെളിയുന്നില്ല: കാലു പിടി സമരവുമായി യുവ ഡോക്ടർ

0
Img 20190320 Wa0063
ഒരു വർഷത്തിലേറെയായി കണ്ണ് തുറക്കാത്ത   സ്ട്രീറ്റ് ലൈറ്റുകൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുകയാണ് വെള്ളമുണ്ടയിലെ യുവ ഡോക്ടർ . വെള്ളമുണ്ടയിലും പരിസരങ്ങളിലും സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിച്ചിട്ടും ഒരു വർഷത്തിലേറെ കാലമായി പല സ്ട്രീറ്റ് ലൈറ്റുകളും കത്തുന്നില്ല . മാസങ്ങൾക്ക് മുൻപാണ് വെള്ളമുണ്ടയുടെ സമീപ പ്രദേശമായ പൂരിഞ്ഞിയിൽ ഇരുട്ടിന്റെ മറവിൽ ദമ്പതികൾ കൊലക്കത്തിക്കിരയായത് . അന്നു തന്നെ പരിസര പ്രദേശങ്ങളിലെ സ്ട്രീറ്റ് ലൈറ്റുകൾ നന്നാക്കണമെന്ന ആവശ്യം ഉയർന്ന് വന്നിരുന്നു. എന്നാൽ അധികൃതർ ചെവികൊണ്ടില്ല . സ്ട്രീറ്റ് ലൈറ്റുകളുടെ മെയിൻറനൻസ് വർക്കുകൾ കരാർ കൊടുക്കുമ്പോൾ നിശ്ചിത കാലയളവ് വരെ അത് പ്രവർത്തനക്ഷമമാവുമെന്ന ഗ്യാരണ്ടി പത്രം കരാറുകാരനിൽ നിന്ന് എഴുതി വാങ്ങണം .അല്ലാത്ത പക്ഷം നന്നാക്കി മാസങ്ങൾക്കകം വീണ്ടും കേടാവും .പലവട്ടം ഈ വിഷയം പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടാവാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷ സമരത്തിനിറങ്ങുന്നതെന്ന് ഡോക്ടർ പറഞ്ഞു.
        അസീസ് തേററമല
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *