May 10, 2024

യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.സിദ്ദിഖ് വയനാട്ടിൽ പ്രചാരണം ആരംഭിച്ചു

0
Img 20190322 Wa0009
കൽപ്പറ്റ: വയനാട് പാർലമെൻറ് മണ്ഡലം യു.ഡി. എഫ്. സ്ഥാനാർത്ഥി അഡ്വ: ടി.സിദ്ദിഖ്  പ്രചരണം തുടങ്ങി. മേപ്പാടിയിൽ കുഴഞ്ഞുവീണ് മരിച്ച പാലിയേറ്റീവ് പ്രവർത്തകൻ     തോമസ്    മാഷിന്റെ   വീട്ടിലെത്തി ആദരാഞ്ജലി   അർപ്പിച്ച ശേഷമാണ് വയനാട്ടിലെ പ്രചരണം തുടങ്ങിയത്.   

       തൃക്കൈപ്പറ്റ  മുക്കംകുന്നിൽ  ഹവിൽദാർ വസന്തകുമാറിന്റെ  തറവാടും സ്മൃതി കൂടീരവും സന്ദർശിച്ചാണ് സ്ഥാനാർത്ഥി ടി.സിദ്ദിഖ് കൽപ്പറ്റയിലെത്തിയത്. ഡി. സി.സി. ഓഫീസിലെത്തിയ സ്ഥാനാർത്ഥിയെ  ഡി.സി.സി പ്രസിഡണ്ട് ഐ.സി. ബാലകൃഷ്ണനും   മറ്റ് ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.  തനിക്ക് ചെയ്യുന്ന ഒരു വോട്ടും പാഴായിപ്പോവില്ലന്നും തനിക്ക് വോട്ടു ചെയ്തതിന്റെ പേരിൽ ഒരു വയനാട്ടുകാരനും തല കുനിക്കേണ്ടി വരില്ലന്നും അദ്ദേഹം പറഞ്ഞു.  ദേശീയ രാഷ്ട്രീയത്തിൽ വർഗ്ഗീയ ഫാസിസ്റ്റ്  നയങ്ങൾക്കെതിരെ പ്രതികരിക്കാൻ   വയനാട്ടുകാർക്ക് ലഭിക്കുന്ന വലിയ അവസരമാണിത്.  വൈകിയാണങ്കിലും പ്രചരണം തുടങ്ങിയതു മുതൽ ജനങ്ങൾ വലിയ ആവേശത്തിലാണ്   .വയനാട്ടിൽ താൻ അന്യനല്ലന്നും പ്രളയകാലത്ത് വയനാട്ടുകാരുടെ സ്നേഹം  താൻ തൊട്ടറിഞ്ഞതാണന്നും   സിദ്ദിഖ് പറഞ്ഞു.          
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *