രാഹുൽ മത്സരിക്കണമെന്ന് യു.ഡി.എഫ്. പാർലമെന്റ് മണ്ഡലം കൺവെൻഷനിൽ പ്രമേയം.
മുക്കം:
ഭാവി പ്രധാനമന്ത്രിയും എഐസിസി അധ്യക്ഷനുമായ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുക എന്നത് സന്തോഷപൂർവം സ്വാഗതം ചെയ്യണ്ട കാര്യമാണന്ന് മുക്കത്ത് നടന്ന യു.ഡ. എഫ്. പാർലമെന്റ് മണ്ഡലം യു.ഡി. എഫ്. കൺവെൻഷനിൽ അധ്യക്ഷ പ്രസംഗത്തിൽ ടി. സിദ്ദിഖ് പറഞ്ഞു. . രാഷ്ട്രീയ ജീവിതത്തിൽ ധന്യമായ ഒരു ദിവസമാണ് ഇന്ന് എന്നും ടി സിദ്ധിക്ക് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. രാഹുൽ ഗാന്ധിയെ വയനാട്ടിൽ മത്സരിക്കാൻ സ്വാഗതം ചെയ്യുന്നതിന്റെ ഭാഗമായി ടി.സിദ്ധിക്ക് എഴുതി തയ്യാറാക്കിയ പ്രമേയം അവതരിപ്പിച്ചു.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്നും ചരിത്രത്തിൽ ഇടം നേടുന്ന തെരഞ്ഞെടുപ്പു എന്നതിന്റെ ഭാഗമാവാൻ സാധിക്കുന്നത് അത്യന്തം സന്തോഷം നിറഞ്ഞ കാര്യമാണെന്നും പ്രമേയത്തിൽ പറഞ്ഞു. മലപ്പുറം ഡി സി സി പ്രസിഡന്റ് വി.വി പ്രകാശ്, എം.എൽ.എ ഐ സി ബാലകൃഷ്ണൻ എന്നിവർ പ്രമേയം പിന്തുണച്ചു
ടി.സിദ്ദീഖ് അവതരിപ്പിച്ച പ്രമേയത്തിന് പൂർണപിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് ഉദ്ഘാടകനായ
എം കെ മുനീർ എം എൽ എ.പറഞ്ഞു.
. രാഹുൽ ഗാന്ധിയെ കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു. രാഹുൽ ഗാന്ധി വയനാട്ടിലേക്ക് കടന്നു വരുമ്പോ ചരിത്രം വഴിമാറും. ടി.സിദ്ധിക്ക് മാതൃക രാഷ്ട്രീയ പ്രവർത്തകനാണ്, രാഹുൽ ഗാന്ധിക്ക് വായനാടിലേക്ക് കടന്നു വരാൻ ചുവന്ന പരവതാനി വിരിച്ചു കൊടുക്കുന്ന ടി സിദ്ധിഖിന്റെ രാഷ്ട്രീയ ഭാവി ഉയരുകയാണ്. രാഹുൽ ഗാന്ധിയെ വയനാട്ടിൽ നിന്ന് തെരഞ്ഞെടുത്ത് പ്രധാനമന്ത്രി ആക്കുക എന്നത് ഭാരത ജനതയുടെ ആഗ്രഹമാണ്. പാർട്ടി ഓഫിസിൽ വെച്ച് മാനഭംഗപ്പെടുത്താൻ ശ്രമിച്ച പ്രവർത്തകർ അടങ്ങുന്ന ഇടത് പക്ഷം സ്ത്രീ സംരക്ഷണത്തെ കുറിച്ച് എന്തിന് സംസാരിക്കുന്നുവെന്നും സി പി എം പാർട്ടി ഓഫീസുകളുടെ അടുത്തായി എൽ.കെ.ജി സ്കൂളുകൾ കൂടി തുടങ്ങേണ്ട സാഹചര്യത്തിലാണുള്ളതെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രാഹുലിനെ സ്വാഗതം ചെയ്ത് റോഡ് ഷോയും നടന്നു.





Leave a Reply