April 18, 2026

ചായക്കട മുതൽ സെക്രട്ടറിയേറ്റ് വരെ രാഹുൽ തരംഗം: ആവേശ തിമിർപ്പിൽ നാടെങ്ങും പ്രകടനങ്ങൾ.

0
IMG-20190323-WA0116
By ന്യൂസ് വയനാട് ബ്യൂറോ
സി.വി ഷിബു. 

കൽപ്പറ്റ: കോൺഗ്രസ് അധ്യക്ഷനും ഭാവി പ്രധാനമന്ത്രിയുമായ  രാഹുൽ ഗാന്ധി വയനാട് പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥി ആകുന്നതറിഞ് യു.ഡി. എഫ് പ്രവർത്തകർ ആവേശ തിമിർപ്പിലാണ്. വയനാട് മണ്ഡലത്തിന്റെ മുക്കിലും മൂലയിലും പ്രകടനങ്ങൾ നടന്നു. മുക്കത്ത് ആദ്യം സ്ഥാനാർത്ഥിയായി പ്രചരണം ആരംഭിച്ച ടി.സിദ്ദിഖിന്റെ നേതൃത്വത്തിൽ പടുകൂറ്റൻ റോഡ് ഷോയും നടത്തി. ചിലയിടങ്ങളിൽ പ്രകടനങ്ങൾക്ക് ദേശീയ ശ്രദ്ധ ലഭിക്കാൻ ഹിന്ദിയിലും ഇംഗ്ലീഷിലും ബാനർ പെട്ടന്ന് തയ്യാറാക്കിയാണ് പ്രകടനം നടത്തിയത്. അതേ സമയം  പാർലമെന്റ്  മണ്ഡലം കൺവെൻഷൻ നടന്ന മുക്കത്ത് ഒരു ബാനറും കെട്ടിയില്ല എന്നത് ഏറെ ശ്രദ്ധേയമായി. എല്ലാ നിയോജക മണ്ഡല ആസ്ഥാനങ്ങളിലും മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടന്നു. പ്രാമ പ്രദേശങ്ങളിലെ ചായക്കടകൾ മുതൽ സെക്രട്ടറിയേറ്റ് വരെ കഴിഞ്ഞ 24 മണിക്കൂറിൽ രാഹുൽ തരംഗമായിരുന്നു. എല്ലാ മാധ്യമങ്ങളിലും പ്രധാന വാർത്തയായത് മാത്രമല്ല, വലിയ തമാശകളും  സോഷ്യൽ മീഡിയ കീഴടക്കി. ചുരുക്കം ചില ബി.ജെ. പി. നേതാക്കളുടെയും  ഇടത് നേതാക്കളുടെയും പ്രതിഷേധ സ്വരം ഒഴിച്ചാൽ രാഹുൽ അനൂകൂല തരംഗങൾ എങ്ങും പ്രകടമായിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയാകുമെന്ന ആ മഹാ രഹസ്യം നാളിതുവരെ സൂക്ഷിച്ച് അവസാനം ആമുഖമില്ലാതെ മലയാളികളെ അമ്പരപ്പിച്ച വാർത്ത പുറത്തുവിട്ട ഉമ്മൻ ചാണ്ടി മുതൽ  എൽ.ഡി.എഫ്. സ്ഥാനാർത്ഥി പി.പി. സുനീറും   ടി. സിദ്ദിഖും  വരെ കുറേ പേരും രാഹുലിനൊപ്പം ദേശീയ തലത്തിൽ താരങ്ങളായി. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *