April 17, 2026

വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ വനപാലകന് ഗുരുതര പരിക്ക്.: ഓടി രക്ഷപ്പെടുന്നതിനിടെ രണ്ട് പേർക്കും പരിക്ക്.

0
IMG-20190324-WA0000-2
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കടുവയെ പിടിക്കാൻ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ കടുവ കുടുങ്ങിയോ എന്ന് നോക്കാൻ പോയ വനപാലകരെ കാടിന്റെ മറവിൽ നിന്ന്   കടുവ ആക്രമിച്ചു. 
പുൽപ്പള്ളിക്ക് അടുത്ത് ഇരുളം ചീയമ്പത്താണ് ഞായറാഴ്ച്ച രാവിലെ  വനപാലക സംഘത്തെ കടുവ ആക്രമിച്ചത്. . മൂന്ന് ഫോറസ്റ്റ് വാച്ചർമാർക്ക് പരിക്കേറ്റു. .  ഗുരുതരമായി പരിക്കേറ്റ  സാജൻ (40) എന്ന വനപാലകനെ  കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി. സുരേഷ് ,ജയൻ  എന്നിവരെ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു കടുവയെ പിടികൂടാൻ ചീയമ്പത്ത് സ്ഥാപിച്ച കൂടിന് പരിസരത്തുനിന്നുമാണ് കടുവ ആക്രമിച്ചത് .സാജനെയാണ് കടുവ ആക്രമിച്ചത്. മറ്റു രണ്ട് പേർക്ക്  ഓടുന്നതിനിടെ വീണാണ് പരിക്കേറ്റത്. പ്രദേശത്ത് നാട്ടുകാർ റോഡ് ഉപരോധിച്ചു.
ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്.  
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *