അശ്വിൻ ജോസിന്റെ സംസ്കാരം നാളെ രാവിലെ 10-ന് കല്ലോടിയിൽ
അശ്വിൻ ജോസിന്റെ സംസ്കാരം നാളെ രാവിലെ 10-ന് കല്ലോടിയിൽ
മാനന്തവാടി: ഞായറാഴ്ച്ച വൈകുന്നേരം തൃശൂർ കൊടകരയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയപ്പോൾ മുങ്ങി മരിച്ച എഞ്ചിനീയറിംഗ് വിദ്യാർത്ഥി കല്ലോടി മച്ചു കുഴിയിൽ ജോസിന്റെ മകൻ അശ്വിൻ ജോസിന്റെ ( 21 ) മൃതദേഹം പോസ്റ്റ് മോർട്ടത്തിന് ശേഷം ഇന്ന് വൈകുന്നേരം നാട്ടിലെത്തിക്കും. നാളെ ( ചൊവ്വാഴ്ച ) രാവിലെ 10 മണിക്ക് കല്ലോടിയിൽ പൊതു ദർശനത്തിന് ശേഷം കല്ലോടി സെന്റ് ജോർജ് ഫൊറോന ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.




Leave a Reply