July 14, 2026

NW Exclusive: അണപല്ല് പോയി: കണ്ണിന് കാഴ്ചയില്ല: കൂട്ടിലായ കടുവയെ ആംബുലൻസിൽ തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടു പോകും.

0
IMG-20190325-WA0003
By ന്യൂസ് വയനാട് ബ്യൂറോ
സി.വി.ഷിബു. 
കൽപ്പറ്റ : പുൽപ്പള്ളി 
ഇരുളത്തിനടുത്ത് ആന പന്തിയിൽ വനപാലക സംഘത്തെ ആക്രമിച്ച നരഭോജി  കടുവ വനം വകുപ്പിന്റെ കൂട്ടിലായി. ശല്യം രൂക്ഷമായതോടെ രണ്ട് ദിവസം മുമ്പ്  വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ തിങ്കളാഴ്ച  പുലര്‍ച്ചെയോടെയാണ് കടുവ കുടുങ്ങിയത്. കടുവയെ പിടികൂടി പ്രദേശത്ത് നിന്ന്  മാറ്റിയിട്ടുണ്ട്. രണ്ട് കൂടുകളാണ് ഇന്നലെ കടുവയെ പിടികൂടാനായി സ്ഥാപിച്ചിരുന്നത്. കഴിഞ്ഞ് രണ്ട് ദിവസങ്ങളിലായി കടുവയ്ക്ക് ഭക്ഷണം ഒന്നും ലഭിച്ചിരുന്നില്ല.
അതിനാലാണ് മനുഷ്യനെ ആക്രമിച്ചതെന്നാണ് വിലയിരുത്തല്‍. കടുവയെ എന്ത് ചെയ്യുമെന്ന കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കാട്ടുതീ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേകമായെടുത്ത വാച്ച‍ർമാർ വനത്തിൽ നിരീക്ഷണത്തിന് പോയ സമയത്താണ് കടുവ ആക്രമിച്ചത്.
അപ്രതീക്ഷിത ആക്രമണത്തില്‍ ചീയമ്പം സ്വദേശി ഷാജന് ഗുരുതരമായി പരിക്കേറ്റിരുന്നു. കടുവയുടെ അടിയേറ്റാണ് ഷാജന്‍റെ തലയ്ക്ക് പരിക്കേറ്റത്. ഏകദേശം പത്ത് മിനിട്ടോളം കടുവയും ഷാജനും തമ്മിൽ ജീവൻ- മരണ പോരാട്ടത്തിലായിരുന്നുവെന്ന് കൂടെ ഉണ്ടായിരുന്ന വനം വകുപ്പ് ജീവനക്കാർ പറഞ്ഞു. 
       പ്രദേശത്ത് കുറേ ദിവസമായി കടുവയുടെ ശല്യമുണ്ടായിരുന്നു. വളർത്തുമൃഗങ്ങളെ ഉപദ്രവിച്ചുവെന്ന് നാട്ടുകാ‍‍ർ പരാതി കൊടുത്തതിനെത്തുടർന്ന് വനം വകുപ്പ് കൂട് വെച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി മറ്റൊരു സ്ഥലത്ത് നിന്നാണ് കടുവയുടെ ആക്രമണമുണ്ടായത്. തുടര്‍ന്ന് പുൽപ്പള്ളി ബത്തേരി റോ‍ഡ് ആളുകൾ ഉപരോധിച്ചിരിരുന്നു.
   കൂട്ടിലായത്  13 വയസ്സുള്ള ആൺ   കടുവയാണ്. കടുവയുടെ   ഒരു അണപ്പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു കണ്ണിനും കാഴ്ചയില്ല .ഒരു കൈപ്പത്തിക്കും പരിക്കുണ്ട്ടെറിറ്റോറിയൽ ആനിമൽ എന്നറിയപ്പെടുന്ന കടുവ വയനാട് വന്യജീവി സങ്കേതത്തിലും അതിർത്തി വനങ്ങളിലും എണ്ണം വർദ്ധിച്ചിട്ടുണ്ട്. ഇത് മൂലം അവ ഓരോന്നിന്റെ ആവാസ സ്ഥലത്ത് തീറ്റ കുറഞിട്ടുണ്ട്.  ഇരകൾക്കായി  കടുവ  മറ്റ് കടുവകളുമായി നടത്തുന്ന പോരാട്ടത്തിന് ടെറിറ്റോറിയൽ ഫൈറ്റിംഗ് എന്നാണ് പറയുക. മറ്റ് കടുവയുമായുള്ള ഇത്തരം പോരാട്ടത്തിലാകാം കൂട്ടിലായ കടുവക്ക് കണ്ണിന്റെ കാഴ്ചയും പല്ലും നഷ്ടപ്പെട്ട് പരിക്ക് പറ്റിയതെന്ന്  കരുതുന്നു.   .ചികിത്സ ആവശ്യമുണ്ടന്ന് വനപാലകർ പറഞ്ഞു. 
കനത്ത ചൂട് ആയതിനാൽ പകൽ യാത്ര ഒഴിവാക്കി വനം വകുപ്പിന്റെ ആംബുലൻസിൽ  തിങ്കളാഴ്ച രാത്രി തിരുവനന്തപുരം മൃഗശാലയിലേക്ക് കൊണ്ടു പോകും. ഇതിന് മുമ്പും വയനാട്ടിൽ നിന്ന് പിടിയിലായ കടുവയെയും പുലിയെയും മൃഗശാലക്ക് കൈമാറിയിട്ടുണ്ട്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *