September 3, 2026

ജലീലിന്റെ രക്തസാക്ഷിത്വം സർക്കാരും തണ്ടർബോൾട്ടും ഒറ്റുകാരും ചേർന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്ന് മാവോയിസ്റ്റുകൾ.

0
IMG-20190325-WA0004
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
തലപ്പുഴ മക്കിമലയിൽ വീണ്ടും മാവോവാദികളെത്തി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് അംഗ ആയുധധാരികളാണ് എത്തിയത്.ഞായറാഴ്ച 
രാത്രി 8 മണിയോടെ മക്കിമല അങ്ങാടിയിൽ
എത്തിയ സംഘം മുദ്രാവാക്യം വിളിക്കുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും 
പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.
രണ്ട് സ്ത്രീകളടക്കമുള്ള മൂന്ന് പേർ മങ്കി ക്യാപ് ധരിക്കുകയും ഒരാൾ മുഖം മറക്കാതെയുമാണ് പരസ്യമായി മുദ്രാവാക്യം വിളിച്ച് റോഡിലൂടെ തോക്ക് ഉയർത്തി പിടിച്ച്
നടന്നത്. ഈ സമയം മക്കിമല അങ്ങാടിയിൽ പതിനഞ്ചോളം പേർ ഉണ്ടായിരുന്നു. റോഡിലുണ്ടായിരുന്ന പലർക്കും  മാവോയിസ്റ്റുകൾ ഹസ്തതദാനം നൽകുകയും
സംസാരിക്കുകയും ചെയ്തു. ചിലർ മൊബൈലിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ചപ്പോൾ വേണ്ടെന്ന് പറഞ്ഞ് ഫോട്ടോ എടുക്കുന്നത് തടഞ്ഞുവെന്നും  നാട്ടുകാർ പറഞ്ഞു. 
        ഒരാൾ മലയാളത്തിലും മറ്റൊരാൾ മലയാളം കലർന്ന കർണ്ണാടകയിലുമാണ് സംസാരിച്ചത്.അര മണിക്കൂർ നേരമാണ് മാവോ സംഘം മക്കി മലയിൽ ചിലവഴിച്ചത്.
ഞങ്ങൾ ജാർക്കണ്ഡിൽ നിന്നും വന്നവരല്ല മലയാളികളായ മാവോയിസ്റ്റുകളാണെന്നും ജലീലിന്റെ കൊലപാതകത്തിൽ പ്രതികരിക്കണമെന്നും മാവോ    സംഘം നാട്ടുകാരോട് ആവശ്യപ്പെടുകയും ചെയ്തു.
ജലീലിന്റെ രക്തസാക്ഷിത്വം സി.പി.എം സർക്കാരും തണ്ടർബോൾട്ടും റിസോർട്ടിലെ ഒറ്റുകാരും ചേർന്ന് നടത്തിയ വ്യാജ ഏറ്റുമുട്ടൽ കൊലപാതകമാണെന്നും കൊലയാളിക്ക് മാപ്പില്ലെന്നും അനശ്വര വിപ്പകാരി സ.ജലീലിന് ലാൽ സലാം. എന്ന് എഴുതിയ പോസ്റ്ററുകളാണ് പതിച്ചത്.
ഇതിന് പുറമെ 2019 മാർച്ച് മാസം പ്രിൻറ് ചെയ്ത കാട്ടുതീ ലഘുലേഖയും നാട്ടുകാർക്ക് വിതരണം ചെയ്തു
കൊല ചെയ്യപ്പെട്ട ജലീലിന്റെ ഫോട്ടോ വെച്ച് പ്രിന്റ് ചെയ്ത ലഘുലേഖയിൽ പുത്തൻ ജനാധിപത്യ ഇന്ത്യക്കായി പൊരുതി മരിച്ച ധീര രക്തസാക്ഷി സ.സി.പി.ജലീലിന് ചുകപ്പൻ അഭിവാദ്യ ങ്ങൾ എന്ന തലക്കെട്ടോടുകൂടി സി.പി.എമ്മി.നേയും സർക്കാറിനെയും നിശിത ഭാഷയിൽ .പി.എമ്മി.നേയും സർക്കാറിനെയും നിശിത ഭാഷയിൽ വിമർശിച്ച് കൊണ്ടുള്ള വരികളും ജലീലിന്റെ ജീവിതവഴികളും പരാമർശിച്ചിട്ടുണ്ട്.സി.പി.ഐ.മാവോയിസ്റ്റ് കബനീ ദളം വക്താവ് മന്ദാകിനിയുടെ പേരിലാണ് ലഘുലേഖ പ്രസിദ്ധീകരിച്ചത്.
സ്ഥലത്തെ കരിയങ്ങാടൻ സിദ്ദീഖിന്റെ
പലചരക്ക് കടയിൽ നിന്നും മുട്ടയും  ബ്രെഡ്ഡും അടക്കം നൂറ് രൂപയുടെ നിത്യോപയോഗ സാധനങ്ങൾ വാങ്ങി
പണം നൽകുകയും ചെയ്ത ശേഷമാണ് മാവോസംഘം തിരിച്ചു പോയത്.സംഭവമറിഞ്ഞ ഉടൻ  തലപ്പുഴ പോലീസും തണ്ടർബോൾട്ട് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.
മുൻപും മാവോ സാന്നിദ്ധ്യം പോലീസ്സ്
സ്ഥിരീകരിച്ച പ്രദേശമാണ് മക്കിമല
പ്രദേശത്തെ അത്തിമല കോളനിയിലെ ജിഷ എന്ന യുവതി നേരത്തേ മാവോയിസ്റ്റ് സംഘത്തിൽ ചേർന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിരുന്നു.
       ഇപ്പോൾറിമാൻഡിൽ കഴിയുന്ന മാവേനേതാവ് രൂപേഷ് അടക്കമുള്ള മാവോ സംഘം  മുമ്പ്  മക്കിമല കോളനിലെത്തിയിരുന്നു.
ഇത് സംബന്ധിച്ച് പോലീസ് കേസ്സെടുത്തിരുന്നു.
ഞായറാഴ്ച മക്കിമലയിലെത്തിയ നാലംഗ സംഘത്തിന്റെ പേരിൽ യു.എ.പി.എ.പ്രകാരം തലപ്പുഴ പോലീസ് കേസ്സെടുത്ത് അന്വേഷണം തുടങ്ങി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *